പാർക്കിങ്ങിനെ ചൊല്ലി തർക്കം; പാറശ്ശാലയിൽ സൈനികനും സഹോദരനും മർദനം, വാരിയെല്ല് പൊട്ടി

Published : Jan 18, 2024, 08:41 AM ISTUpdated : Jan 18, 2024, 10:01 AM IST
പാർക്കിങ്ങിനെ ചൊല്ലി തർക്കം; പാറശ്ശാലയിൽ സൈനികനും സഹോദരനും മർദനം, വാരിയെല്ല് പൊട്ടി

Synopsis

സംഘർഷത്തെ തുടർന്ന് അരമണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു

തിരുവനന്തപുരം: പാറശ്ശാലയിൽ പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കത്തിനിടെ സൈനികനും സഹോദരനും മർദനം. മർദനത്തിൽ പരിക്കേറ്റ സിനുവും സിജുവും ആശുപത്രിയിൽ ചികിത്സയിലാണ്. മർദനത്തിൽ വാരിയെല്ല് പൊട്ടിയ സിജുവിനെ മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ബുധനാഴ്ച രാത്രി ഏഴര മണിയോടെ പാറശ്ശാല ആശുപത്രി ജങ്ഷന് സമീപത്തായാണ് സംഭവം. ആശുപത്രി ജങ്ഷനിലെ ഇലക്ട്രിക് കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ കോട്ടവിള സ്വദേശികളായ സഹോദരങ്ങൾ സമീപത്തെ തുണിക്കടയ്ക്ക് മുന്നിലായി കാർ പാർക്ക് ചെയ്തു. കാർ മാറ്റാൻ കടയുടമ അയൂബ് ഖാൻ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഇരുകൂട്ടരും തമ്മിൽ തർക്കമായി.

ഈ സമയത്തെത്തിയ കടയുടമയുടെ മകനും സുഹൃത്തും ചേർന്ന് സഹോദരങ്ങളെ മർദിച്ചു എന്നാണ് പരാതി. കടയുടമ അയൂബ് ഖാൻ, മകനും ഡോക്ടറുമായ അലി ഖാൻ, സുഹൃത്ത് സജീലാൽ എന്നിവരാണ് കസ്റ്റഡിയിലുളളത്. സംഘർഷത്തെ തുടർന്ന് അരമണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: നിർണായക ശാസ്ത്രീയ പരിശോധന റിപ്പോർട്ട് എസ്ഐടിക്ക് കൈമാറി
മുസ്ലിം ലീ​ഗ് കൂടുതൽ സീറ്റ് ആവശ്യപ്പെടുമോ? നിലപാട് വ്യക്തമാക്കി കുഞ്ഞാലിക്കുട്ടി