
തിരുവനന്തപുരം: കോവിഡ് നിയന്ത്രണത്തിൻറെ ഭാഗമായി പരോള്‍ നൽകിയ 65 വയസ്സിനും അതിനു മുകളിലുമുള്ള തടവുകാർക്ക് വീണ്ടും ഇളവ്. 65 വയസ്സിന് മുകളിലുള്ള തടവുകാരുടെ പരോള്‍ ഒരു മാസം കൂടി സർക്കാർ നീട്ടി നൽകി.
ജയിലുകള്‍ കോവിഡ് വ്യാപനം തടയാൻ സർക്കാർ കൂട്ടത്തോടെ പരോള്‍ അനുവദിച്ചിരുന്നു. ഇതിനകം 150 ദിവസമാണ് പരോള്‍ നൽകിയത്. 65 വയസ്സിന് താഴെ പരോള്‍ അനുവദിച്ചവരെല്ലാം പരോള്‍ കാലാവധി തീരുമ്പോൾ തിരികെ ജയിലുകളിൽ പ്രവേശിക്കണമെന്നും ആഭ്യന്തരവകുപ്പ് ഉത്തരവിട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam