
കൊച്ചി: തൃക്കാക്കര എംഎൽഎ പിടി തോമസിനെതിരെ സംസ്ഥാന വിജിലൻസ് രഹസ്യാന്വേഷണം നടത്തും. ഇടപ്പള്ളിയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണ കൈമാറ്റത്തിന് എംഎൽഎ കൂട്ടുനിന്നുവെന്ന പരാതിയിലാണ് വിജിലൻസിൻ്റെ രഹസ്യാന്വേഷണം ( CONFIDENTIAL VERIFICATION) നടക്കുന്നത്.
ഭൂമി ഇടപാടിൻ്റെ മറവിൽ പിടി തോമസ് എംഎൽഎ കള്ളപ്പണം കൈമാറുന്നതിന് കൂട്ടുനിന്നതായി വിജിലൻസ് ഡയറക്ടർക്ക് പരാതി ലഭിച്ചിരുന്നു. ഈ പരാതി തുടർനടപടിക്കായി എറണാകുളം യൂണിറ്റിന് കൈമാറി. എറണാകുളം വിജിലൻസ് റെയ്ഞ്ച് എസ്.പിയാണ് രഹസ്യാന്വേഷണം നടത്തുക.
പി. ടി. തോമസ് എംഎൽഎക്ക് എതിരെ നേരത്തെ തന്നെ വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട്. എറണാകുളം ചിലവന്നൂരിൽ കൊച്ചാപ്പള്ളി തോട് കൈയേറി നികത്തിയെന്ന പരാതിയിലാണ് വിജിലൻസിൻ്റെ അന്വേഷണം നടക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam