'വെടിക്കെട്ട് സംസ്കാരത്തിന്റെ ഭാ​ഗം, സർക്കാർ തന്നെ അപ്പീൽ പോകും'; മന്ത്രി കെ രാധാകൃഷ്ണൻ

Published : Nov 06, 2023, 10:35 AM ISTUpdated : Nov 06, 2023, 12:05 PM IST
'വെടിക്കെട്ട് സംസ്കാരത്തിന്റെ ഭാ​ഗം, സർക്കാർ തന്നെ അപ്പീൽ പോകും'; മന്ത്രി കെ രാധാകൃഷ്ണൻ

Synopsis

വെടിക്കെട്ട് സംസ്കാരത്തിന്റെ ഭാഗമാണ്. അസമയം ഏതാണെന്നു കൃത്യമായി പറഞ്ഞിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. വിഷയത്തിൽ ദേവസ്വം ബോർഡുകളടക്കം അപ്പീലിന് പോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

തിരുവനന്തപുരം: ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ട് നിരോധിച്ച സംഭവത്തിൽ സർക്കാർ തലത്തിൽ തന്നെ അപ്പീലിന് പോകുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ. വെടിക്കെട്ട് സംസ്കാരത്തിന്റെ ഭാഗമാണ്. അസമയം ഏതാണെന്നു കൃത്യമായി പറഞ്ഞിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. വിഷയത്തിൽ ദേവസ്വം ബോർഡുകളടക്കം അപ്പീലിന് പോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സർക്കാരും ദേവസ്വം ബോർഡുകളും അപ്പീൽ പോകുമെന്ന് മന്ത്രി ഇന്നലേയും വ്യക്തമാക്കിയിരുന്നു.

വെടിക്കെട്ട് വിലക്ക്; 'സർക്കാർ അപ്പീൽ നൽകും, വെടിക്കെട്ട് പൂർണമായും ഒഴിവാക്കാനാകില്ല': മന്ത്രി കെ. രാധാകൃഷ്ണൻ

ആരാധനാലയങ്ങളിൽ അസമയത്ത് നടക്കുന്ന വെടിക്കെട്ടിനാണ് ഹൈക്കോടതി നിരോധനം ഏർപ്പെടുത്തിയത്. ദൈവത്തെ പ്രീതിപ്പെടുത്താൻ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധ ഗ്രന്ഥത്തിലും പറയുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു. വെടിക്കെട്ട് ശബ്ദ, പരിസ്ഥിതി മലിനീകരണങ്ങൾക്ക് കാരണമാകുന്നുണ്ട്. ആരാധനാലയങ്ങളിൽ നിയമവിരുദ്ധമായി സൂക്ഷിച്ചിരിക്കുന്ന വെടിമരുന്ന് പരിശോധന നടത്തി പിടിച്ചെടുക്കണമെന്നും കോടതി ഉത്തരവിട്ടു. ജില്ല കലക്ടർമാർ ഇത് ഉറപ്പുവരുത്തണം. മരട് ക്ഷേത്രത്തിൽ വെടിക്കെട്ട് നിരോധിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ് വന്നത്. 

ആര്യാടന്‍ ഷൗക്കത്തിന് സിപിഎം സ്വാഗതം,നടപടിയുണ്ടായാൽ കോൺഗ്രസ് വളപൊട്ടുന്നത് പോലെ പൊട്ടും,ഇടതുപക്ഷം സംരക്ഷിക്കും

https://www.youtube.com/watch?v=-RCvFujhoNM

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പോറ്റി ആദ്യം കയറിയത് സോണിയാ ​ഗാന്ധിയുടെ വീട്ടിൽ, മഹാതട്ടിപ്പുകാർക്ക് എങ്ങനെ എത്താൻ കഴിഞ്ഞു'; ചോദ്യവുമായി പിണറായി വിജയൻ
എസ്ഐടിക്ക് പല കാര്യങ്ങളിലും വ്യക്തത തേടേണ്ടി വരും; കടകംപള്ളിയെ ചോദ്യം ചെയ്തത് അതിന്റെ ഭാ​ഗമായിട്ടെന്ന് മുഖ്യമന്ത്രി