
കോട്ടയം: ട്രെയിനിന്റെ ചവിട്ടുപടിയിൽ ഇരുന്നു യാത്ര ചെയ്യുന്നതിനിടയിൽ പുഴയിൽ വീണ യാത്രക്കാരനെ കാണാതായി. വൈക്കം വെള്ളൂർ പിറവം റോഡ് റെയിൽ പാലത്തിൽ ഒന്നാം ട്രാക്കിൽ നിന്ന് ഇന്ന് വൈകിട്ടാണ് സംഭവം. മൂവാറ്റുപുഴ ആറിലേക്കാണ് യാത്രക്കാരൻ വീണത്. മംഗലാപുരത്തുനിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന പരശുറാം എക്സ്പ്രസിൽ നിന്നാണ് യാത്രക്കാരൻ ആറ്റിലേക്ക് തെറിച്ചു വീണത്. പുഴയിൽ വീണ യാത്രക്കാരൻ അൽപം നീന്തിയെങ്കിലും പിന്നീട് മുങ്ങി പോയെന്ന് ദൃക്സാക്ഷികൾ പറയുന്നു. വൈക്കം കടുത്തുരുത്തി എന്നിവിടങ്ങളിൽ നിന്നും ഫയർഫോഴ്സും സ്കൂബ ടീമും സ്ഥലത്ത് എത്തി തിരച്ചിൽ നടത്തുകയാണ്. യാത്രക്കാരനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.
Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ്