കഴക്കൂട്ടം സബ് ട്രഷറി തട്ടി പ്പ്:5 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ,വിശദമായ അന്വേഷണം നടത്തുമെന്ന് ട്രഷറി ഡയറക്ടർ

Published : Jun 13, 2024, 08:43 AM IST
കഴക്കൂട്ടം സബ് ട്രഷറി തട്ടി പ്പ്:5 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ,വിശദമായ അന്വേഷണം നടത്തുമെന്ന് ട്രഷറി ഡയറക്ടർ

Synopsis

കഴക്കുട്ടം പൊലിസ് കേസെടുത്തു.കൂടുതൽ തട്ടിപ്പ് നടന്നതായി സംശയം

തിരുവനന്തപുരം: കഴക്കൂട്ടം സബ് ട്രഷറി തട്ടിപ്പില്‍  പൊലീസ് കേസെടുത്തു. ഉദ്യോഗസ്ഥരെ സസ്പെൻറ് ചെയ്തു.വിശദമായ അന്വേഷണം നടത്തുമെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു.വ്യാജ ചെക്കുപയോഗിച്ച് രണ്ടു ലക്ഷം രൂപ അക്കൗണ്ടിൽ നിന്നും മറ്റാരോ മാറിയെടുത്തുവെന്നാണ് ശ്രകാര്യം സ്വദേശിയായ മോഹനകുമാരിയുടെ പരാതി. മോഹനകുമാരിയുടെ ഭർത്താവിൻെറ പെൻഷനാണ് ട്രഷറിയിലേക്കെത്തുന്നത്. മകളോടൊപ്പം വർഷങ്ങളായി വിദേശത്തായിരുന്ന മോഹനകുമാരി എല്ലാ മാസവും പെൻഷൻ പിൻവലിക്കാറില്ല. നാട്ടിലെത്തിയ ശേഷം ജില്ലാ ട്രഷറിയിൽ നിന്നും സ്റ്റേറ്റ്മെൻറ് എടുത്തപ്പോഴാണ്  ഈ മാസം മൂന്ന്,നാല് ദിവസങ്ങളിലായി രണ്ടു ലക്ഷത്തി അമ്പതിനായിരം രൂപ പിൻവലിച്ചിരിക്കുന്നതായി കണ്ടെത്തിയത്. കഴക്കൂട്ടം സബ് ട്രഷറിയിൽ നിന്നാണ് പണം പിൻവലിച്ചിരിക്കുന്നത് മനസിലാക്കിയതോടെ അവിടെയത്തി ചെക്കുകള്‍ പരിശോധിച്ചു. മോഹനകുമാരിയുടെ കൈവശമുള്ള ചെക്കുകളല്ല നൽകിയിരിക്കുന്നത്. ഇതുകൂടാടെ ഒപ്പും വ്യാജമാണ്. ഈ ചെക്കുകള്‍ നൽകിയിരിക്കുന്ന ഉദ്യോഗസ്ഥനാകട്ടെ വിമരിക്കുകയും ചെയ്തു.


ജല്ലാ ട്രഷറി ഓഫീർക്ക് കൊടുത്ത പരാതിയിൽ പരിശോധന തുടങ്ങി. ഉദ്യോഗസ്ഥരുടെ സഹായത്തോടെയാാകം തട്ടിപ്പെന്നാണ് സംശയം. സിസിടിവി ഉള്‍പ്പെടെ പരിശോധിക്കുന്നുണ്ട്. . വഞ്ചിയൂർ സബ്-ട്രഷറിയിലെ ഉദ്യോഗസ്ഥൻ ഓണ്‍ ലൈൻ റമ്മി കളിക്കാൻ ട്രഷറിയിലെ പണം തട്ടിയത് ഏറെ വിവാദമായിരുന്നു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഒളിവില്‍ നിന്ന് പുറത്തേക്ക്; വോട്ടുചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍, പാലക്കാട് കുന്നത്തൂര്‍മേട് ബൂത്തില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി
ഒരേ ഒരു ലക്ഷ്യം, 5000 കീ.മീ താണ്ടി സ്വന്തം വിമാനത്തിൽ പറന്നിറങ്ങി എം എ യൂസഫലി; നൽകിയത് സുപ്രധാനമായ സന്ദേശം, വോട്ട് രേഖപ്പെടുത്തി