അന്തരിച്ച പാചക വിദഗ്ധൻ നൗഷാദിന്‍റെ മകളുടെ സംരക്ഷണാവകാശവുമായി ബന്ധപ്പെട്ട് കേസ്, ഇന്ന് കോടതി പരിഗണിക്കും 

Published : Aug 18, 2023, 10:24 AM IST
അന്തരിച്ച പാചക വിദഗ്ധൻ നൗഷാദിന്‍റെ മകളുടെ സംരക്ഷണാവകാശവുമായി ബന്ധപ്പെട്ട് കേസ്, ഇന്ന് കോടതി പരിഗണിക്കും 

Synopsis

കോടതി വഴി ഗാർഡിയൻഷിപ്പ് ഏറ്റെടുത്ത അമ്മാവൻ ഹുസൈൻ സ്വത്തുക്കൾ തട്ടിയെടുക്കാൻ ശ്രമിക്കുന്നെന്നും വിദ്യാഭ്യാസ സൗകര്യം അടക്കം അടിസ്ഥാന ആവശ്യങ്ങൾ പോലും നിഷേധിക്കുന്നുവെന്നാണ് മകളുടെ പരാതി.

പത്തനംതിട്ട : അന്തരിച്ച പാചക വിദഗ്ധനും സിനിമ നിർമ്മാതാവുമായ നൗഷാദിന്‍റെ മകളുടെ സംരക്ഷണാവകാശം സംബന്ധിച്ച കേസ് ഇന്ന് പത്തനംതിട്ട ജില്ലാ കോടതി പരിഗണിക്കും. കോടതി വഴി ഗാർഡിയൻഷിപ്പ് ഏറ്റെടുത്ത അമ്മാവൻ ഹുസൈൻ സ്വത്തുക്കൾ തട്ടിയെടുക്കാൻ ശ്രമിക്കുന്നെന്നും വിദ്യാഭ്യാസ സൗകര്യം അടക്കം അടിസ്ഥാന ആവശ്യങ്ങൾ പോലും നിഷേധിക്കുന്നുവെന്നാണ് മകളുടെ പരാതി. 2021 ഓഗസ്റ്റിലാണ് ഷെഫ് നൗഷാദ് മരിക്കുന്നത്. നൗഷാദിന്‍റെ ഭാര്യയും അതിനു മുമ്പേ മരിച്ചു. എന്നാൽ ആരോപണങ്ങൾ പൂർണ്ണമായി തള്ളുകയാണ് നിലവിലെ ഗാർഡിയൻ ഹുസൈൻ.
തനിക്ക് വിദ്യാഭ്യാസ ചിലവിന് പോലും പണം നല്‍കുന്നില്ലെന്ന് നിശ്വ ഫേസ്ബുക്ക് പോസ്റ്റിട്ടതോടെയാണ് വിവരം പുറത്ത് വന്നത്. 

ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം

അതെ ഞാൻ അമ്പരന്ന് ഇരിക്കുകയാണ്!! 
ഞാൻ നിശ്വ നൗഷാദ്. ഷെഫ് നൗഷാദിന്റെ മകൾ..എന്റെ മാതാപിതാക്കളിൽ ഒരാളെയെങ്കിലും എനിക്ക് ഉണ്ടായിരുന്നെങ്കിൽ എനിക്ക് ഈ അവസ്ഥ ഉണ്ടാകുകയോ എന്നെ ഇങ്ങനെ ദുരുപയോഗം ചെയ്യുകയോ ചെയ്യില്ലാരുന്നു.... 

എന്‍റെ ഉമ്മയുടെയും, വാപ്പയുടെയും  മരണ ശേഷം എന്റ്റെ അറിവോ,  എന്‍റെ ഇഷ്ടമോ ഒന്നും തിരക്കാതെ എന്‍റെ മാമയായ ഹുസൈൻ, നാസിം, പൊടിമോൾ എന്നിവർ ചേർന്ന് ഹുസൈൻ മാമയുടെ പേരിൽ കോടതിയിൽ നിന്നും ഗാർഡിയൻഷിപ്പെടുത്ത് എന്‍റെ മാതാപിതാക്കളുടെ ഉള്ള സ്വത്തുക്കളും,  കാറ്ററിംഗ് ബിസിനസും കയ്യടക്കി വെച് കൊണ്ടിരിക്കുകയാണ്.  

ഇവരുടെ സാമ്പത്തിക ലാഭത്തിന് വേണ്ടി യത്തീമായ എന്റെ നിലവിലുള്ള എല്ലാ സമ്പത്തും യാതൊരു നാണവും ഇല്ലാതെ കയ്യടക്കി വെച്ചിരിക്കുന്നു.  ബിസിനസ് നടത്തി അവർ അവരുടെ മക്കൾക്ക് എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുമ്പോൾ ഞാൻ എന്‍റെ ചെറിയ ആവിശ്യങ്ങൾക്ക് പോലും എന്താണ് ചെയ്യേണ്ടത് ? ഹുസൈൻ മാമ ഗാർഡിയൻ ആയിരിക്കുന്നത് എനിക്ക് ഇഷ്ടമല്ല എന്നുള്ള ഒറ്റ കാരണത്താൽ എനിക്ക്  ലഭിക്കേണ്ട വിദ്യാഭ്യാസ ചിലവ് പോലും തടഞ്ഞു വെച്ചിരിക്കുകയാണ്.

കാറ്ററിങ്ങിൽ  നിന്നും ലക്ഷങ്ങൾ സമ്പാദിച്ച ഇവരുടെ സ്വതം പിള്ളേരുടെ സ്കൂൾ ചിലവുകൾ നോക്കുമ്പോള്‍. എന്നെ ഫ്രീ ആയിട്ട് പഠിപ്പിക്കണം എന്ന് പറഞ്ഞ് സ്കൂളിൽ കേറി ഇറങ്ങുന്നു.  ഇങ്ങനെ വളർത്താൻ അല്ല എന്‍റെ മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നത്. ഇവർ ഇത്‌ കൈകാര്യം ചെയ്യുന്നത് ഭാവിയിൽ എന്‍റെ എല്ലാം നഷ്ടപെടുത്തുന്നതിലേക്കും എത്തിച്ചേരും.

എന്‍റെ ഒരു അനുവാദവും ഇല്ലാതെ,  എന്നെ നോക്കാതെ. എന്നെ പരസ്യം ചെയ്തുപോലും ഇവർ കച്ചവടം നടത്തുന്നു. എനിക്ക് എന്റെ വാപ്പയുടെ എല്ലാമായ കാറ്ററിംഗ് സംരക്ഷിക്കണം. എനിക്കും ആ  വഴി മുന്നോട്ട് പോണം. അതുകൊണ്ട ഇവർ കാണിക്കുന്ന കള്ളത്തരത്തിനെതിരെ ഞാൻ പറ്റുന്നിടത്തെല്ലാം പരാതിപ്പെട്ടിട്ടുണ്ട്. ഇൻശാ അള്ളാ. എനിക്ക് നീതികിട്ടും.

എനിക്ക് ആഹാരം വാങ്ങി തന്നിട്ട്  എന്റെ കുഞ്ഞുമ്മ ആയ പൊടിമോൾ(ജൂബിന നസ്സിം) അതൊക്ക എന്‍റെയും, വാപ്പയുടെയും ചിലവിൽ കണക്ക് എഴുതിവെച്ചിട്ട്  എന്‍റെ ഫോട്ടോ വെച്ച് സ്വയം പ്രൊമോഷൻ ചെയ്യുന്ന പരിപാടിയിൽ ആണിപ്പോൾ, ഇപ്പോൾ എല്ലാം കയ്യടക്കാൻ ആളുകളെ വിളിച് ഫുഡ് കൊടുത്ത് എന്‍റെ വാപ്പായ്ക്ക് ഒന്നും ഇല്ല എന്ന് പറഞ്ഞു കൊടുത്താൽ  നടക്കും എന്ന മോഹം വേണ്ട. എന്‍റെയടുത്തോ,  എന്റെ ഉമ്മയുടെയും,  വാപ്പാടെയും അടുത്തോ നിങ്ങൾക് യാതൊരു സ്ഥാനവും ഇല്ല. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കരയിലും കടലിലും ആകാശത്തും ഒരുപോലെ വികസന കുതിപ്പ്', വിഴിഞ്ഞം വേദിയിൽ മോദിയെ പ്രകീർത്തിച്ച് മേയർ വിവി രാജേഷ്; 'മുൻ മുഖ്യമന്ത്രിമാരും സംഭാവന നൽകി'
ഭൂമി തരംമാറ്റാനുള്ള നടപടിക്രമങ്ങളിൽ വീഴ്ച; വയനാട് ഡെപ്യൂട്ടി കളക്ർക്ക് സസ്പെന്‍ഷൻ