
പത്തനംതിട്ട: മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിന്‍റെ ഭാഗമായി ലഹരിവിരുദ്ധ ദീപം തെളിയിക്കാനുള്ള മന്ത്രി എം ബി രാജേഷിന്‍റെ ആഹ്വാനത്തിനെതിരെ പരിഹാസവുമായി പത്തനംതിട്ട സിപിഎം ലോക്കൽ കമ്മിറ്റിയംഗം ആർ സാബു. കൊറോണയ്ക്ക് എതിരെ പാത്രം കൊട്ടിയത് പോലെയാണ് ലഹരിക്കെതിരെ ദീപം തെളിയിക്കൽ എന്നാണ് പരിഹാസം. പത്തനംതിട്ട നോർത്ത് സിപിഎം ലോക്കൽ കമ്മിറ്റിയുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിലാണ് പരിഹാസം. പത്തനംതിട്ട നഗരസഭ കൗൺസിലർ കൂടിയാണ് ആർ സാബു. ലഹരിക്കെതിരെ വീടുകളില്‍ പ്രതിരോധവും ബോധവത്കരണവും സൃഷ്ടിക്കാനുദ്ദേശിച്ചാണ് സര്‍ക്കാര്‍ നിര്‍ദേശം. മയക്കുമരുന്നിനെതിരെയുള്ള ജനകീയ പ്രതിരോധത്തിനായി ഒക്ടോബര്‍ ആറിന് ആരംഭിച്ച ക്യാമ്പയിന്‍റെആദ്യഘട്ടം നവംബര്‍ ഒന്നിന് അവസാനിക്കും. നവംബര്‍ ഒന്നിന് സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും സ്ഥാപനങ്ങളിലും ലഹരി വിരുദ്ധ ശൃംഖല തീര്‍ക്കും.
Read Also : മാലിന്യം സംസ്കരണത്തിൽ പിഴച്ചാൽ ഇനി സ്പോട്ടിൽ പിഴ, ലൈസൻസും പോകും; മിന്നൽ പരിശോധനയ്ക്കായി ജില്ലാതല സ്ക്വാഡ്