പത്തനംതിട്ടയെ ഹോട്ട് സ്പോട്ടിൽ നിന്ന് ഒഴിവാക്കിയതിൽ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് കലക്ടർ

By Web TeamFirst Published Apr 3, 2020, 11:08 AM IST
Highlights

സുരക്ഷാ ആരോഗ്യ മുൻകരുതലുകൾ കൂടുതൽ ശക്തമാക്കും. ഇറ്റലിയിൽ നിന്നും എത്തിയവരിൽ നിന്നും നേരത്തെ ഒമ്പത് പേർക്ക് രോഗം പടർനനിരുന്നു. 

പത്തനംതിട്ട: പത്തനംതിട്ടയെ ഹോട്ട് സ്പോട്ടിൽ നിന്ന് ഒഴിവാക്കിയത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചില്ലെന്ന് പത്തനംതിട്ട കലക്ടർ പി ബി നൂഹ്. ജില്ലയിൽ പത്തു പേരിൽ കൂടുതൽ ഒരിടത്ത് നിന്ന് വ്യാപിച്ചിട്ടില്ലാത്തതിനാലാകാം ഹോട്ട് സ്പോട്ടിൽ നിന്ന് ഒഴിവാക്കിയത്. എന്നാൽ അതു കൊണ്ട് ആശങ്ക ഒഴിവായി എന്ന് പറയാൻ കഴിയില്ല. സമീപ ജില്ലയായ ഇടുക്കിയിൽ ഇന്നലെ കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സുരക്ഷാ ആരോഗ്യ മുൻകരുതലുകൾ കൂടുതൽ ശക്തമാക്കും. ഇറ്റലിയിൽ നിന്നും എത്തിയവരിൽ നിന്നും നേരത്തെ ഒമ്പത് പേർക്ക് രോഗം പടർനനിരുന്നു. 

അതേ സമയം ജില്ലയിൽ കൊവിഡ് പരിശോധനയ്ക്കയച്ചതിൽ ഇന്ന് ലഭിച്ച 36 ഫലങ്ങളും നെഗറ്റീവാണ്. ഇതിൽ 4 പേർ നിസാമുദ്ദീനിൽ നിന്ന് വന്നവരാണെന്നും കലക്ടർ കൂട്ടിച്ചേർത്തു. 25 പേരാണ് ജില്ലയിൽ നിന്നും നിസാമുദ്ദീനിലെ സമ്മേളനത്തിൽ പങ്കെടുത്തത്. 


 

click me!