നടുക്കുന്ന വെളിപ്പെടുത്തൽ; 'മര്‍ദനത്തിന് മുമ്പ് ആഭിചാരക്രിയകള്‍ ചെയ്തു, ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലര്‍ അടിച്ചത് രശ്മി', ക്രൂരത വിവരിച്ച് റാന്നി സ്വദേശി

Published : Sep 14, 2025, 10:19 AM ISTUpdated : Sep 14, 2025, 11:04 AM IST
pathanamthitta honey trap case couples arrested

Synopsis

പത്തനംതിട്ട കോയിപ്രം ആന്താലിമണ്ണിൽ ഹണിട്രാപ്പിൽ കുടുങ്ങിയ യുവാക്കള്‍ നേരിട്ടത് അതിക്രൂരപീഡനം. ആഭിചാരക്രിയകള്‍ പോലും നടത്തിയെന്നും യുവതിയാണ് ഏറ്റവും കൂടുതൽ മര്‍ദിച്ചതെന്നും ഇരയായ റാന്നി സ്വദേശി പറഞ്ഞു. സംഭവത്തിൽ യുവദമ്പതികള്‍ പിടിയിലായി.

പത്തനംതിട്ട: പത്തനംതിട്ട കോയിപ്രം ആന്താലിമണ്ണിൽ ഹണിട്രാപ്പിൽ കുടുക്കി യുവാക്കളെ അതിക്രൂരമായ മര്‍ദനത്തിനിരയാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്. അതിക്രൂര മര്‍ദം സംബന്ധിച്ച് ഇരയായ റാന്നി സ്വദേശിയായ യുവാവ് വിവരിച്ചു. സൈക്കോ മനോനിലയിലുള്ള യുവദമ്പതികളാണ് യുവാക്കളെ അതിക്രൂര പീഡനത്തിനിരയാക്കിയതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ കോയിപ്രം ആന്താലിമൺ സ്വദേശി ജയേഷ്, ഭാര്യ രശ്മി എന്നിവരാണ് അറസ്റ്റിലായത്. കൂടുതൽ പീഡിപ്പിച്ചത് രശ്മിയാണെന്നും ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലര്‍ പിൻ അടിച്ചത് രശ്മിയാണെന്നും നഖത്തിൽ മുട്ടുസൂചി തറച്ചും പീഡിപ്പിച്ചെന്നും റാന്നി സ്വദേശി പറഞ്ഞു. കമ്പികൊണ്ട് തുടരെ അടിച്ചു. ഇതിനിടെ മുറിവിൽ മുളക് സ്പ്രേ ചെയ്തു. ദേഹമാസകലം ഗുരുതര പരിക്കുകളാണുള്ളത്. മര്‍ദനത്തിൽ ആലപ്പുഴ സ്വദേശിയുടെ ഒരു കണ്ണിന്‍റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു. നട്ടെല്ലിന് പൊട്ടലുണ്ട്. വാരിയെല്ലിന് പൊട്ടലുണ്ട്. കെട്ടിത്തൂക്കിയിട്ടാണ് മര്‍ദിച്ചത്. മുൻ വൈരാഗ്യമൊന്നും ഉണ്ടായിരുന്നില്ല. 



വീട്ടിലേക്ക് പോയത് പരിചയത്തിന്‍റെ പുറത്ത്

ജനനേന്ദ്രിയത്തിന് പുറമേ ദേഹമാസകലം സ്റ്റേപ്ലര്‍ പിന്നുകൽ അടിച്ചു കയറ്റി. കൊല്ലുമെന്ന ഭയത്തിൽ പുറത്താരോടും പറഞ്ഞില്ല. വീഡിയോ ദൃശ്യങ്ങൾ പുറത്ത് വീടുമെന്ന് ഭീഷണിപ്പെടുത്തി മുഖ്യപ്രതി ജയേഷ്നൊപ്പം ഒരുമിച്ച് ജോലി ചെയ്തിരുന്നു. ആ പരിചയത്തിൽ ആണ് ഓണക്കാലത്ത് വിളിച്ചപ്പോൾ വീട്ടിലേക്ക് പോയത്. തുടര്‍ന്നാണ് അവിടെ വെച്ച് ക്രൂരമര്‍ദനമേറ്റത്.ക്രൂരമർദ്ദനത്തിനു മുൻപ് ആഭിചാരക്രിയകൾ പോലും നടത്തിയെന്നും ഇലന്തൂരിലെ നരബലി പോലെയുള്ള സാഹചര്യമായിരുന്നു അവിടെയുണ്ടായിരുന്നതെന്നും മരിച്ചുപോയ ആരൊക്കെയൊ ദേഹത്തുകയറിയപോലെയാണ് അവര്‍ സംസാരിച്ചതെന്നും യുവാവ് പറഞ്ഞു. ആദ്യം ഭീഷണിപ്പെടുത്തിയതിനാലാണ് ആരോടും ഒന്നും പറയാതെയിരുന്നതും പൊലീസിന് തെറ്റായ മൊഴി നൽകിയതെന്നും യുവാവ് പറഞ്ഞു.  ബ്ലേഡ് വെച്ച് വരയുകയും കണ്ണിന് അടക്കം പരിക്കേറ്റെന്നും ക്രൂരമര്‍ദനത്തിനാണ് മകൻ ഇരയായതെന്നും മര്‍ദനമേറ്റ ആലപ്പുഴ സ്വദേശിയായ യുവാവിന്‍റെ പിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നിയമപോരാട്ടത്തിന് രാഹുൽ മാങ്കൂട്ടത്തിൽ; മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും
ആരോഗ്യനില മോശമായി; രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു, നിരാഹാരം തുടരുന്നു