Latest Videos

മടങ്ങിയെത്തുന്ന പ്രവാസികൾക്ക് താമസിക്കാൻ പത്തനംതിട്ടയിൽ 166 നിരീക്ഷണകേന്ദ്രങ്ങൾ

By Web TeamFirst Published May 7, 2020, 7:08 AM IST
Highlights

രോഗലക്ഷണവുമായി എത്തുന്നവരെ പരിചരിക്കുന്നതിന് വേണ്ടി കോവിഡ് കെയർസെന്‍ററുകളും തയ്യാറാക്കി കഴിഞ്ഞു ഇതിനായി അടഞ്ഞ് കിടക്കുന്ന ആശുപത്രികള്‍ജില്ലാഭരണകൂടം ഏറ്റെടുത്ത് അണുവിമുക്തമാക്കി.

പത്തനംതിട്ട: മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് താമസിക്കാൻ പത്തനംതിട്ടയിലെ ആറ് താലൂക്ക് കളിലായി 166 നിരിക്ഷണ കേന്ദ്രങ്ങള്‍ സജ്ജമാക്കി. ആദ്യഘട്ടത്തില്‍ പ്രവർത്തനം തുടങ്ങുന്ന നിരിക്ഷണ കേന്ദ്രങ്ങളുടെ ചുമതലയുള്ള അഡ്മിനിസ്ട്രേറ്റീവ് ഓഫിസർമാർക്ക് പരിശിനലവും നല്‍കി.

ആദ്യഘട്ടത്തില്‍ പത്തനംതിട്ട ജില്ലയിലെ ആറ് താലൂക്കുകളിലായി 106 നിരിക്ഷണ കേന്ദ്രങ്ങളാണ് തുറക്കുക. നിരിക്ഷണ കേന്ദ്രത്തിന്‍റെ പരിപൂർണ ചുമതലയും അഡ്മിനിസ്ട്രേറ്റിവ് ഓഫിസർമാർക്കാണ് പ്രവാസികള്‍ നാട്ടിലെത്തുന്നതനുസരിച്ച് നിരിക്ഷണ കേന്ദ്രങ്ങള്‍ തുറക്കാനാണ് ജില്ലാഭരണ കൂടത്തിന്‍റെ നീക്കം. രോഗലക്ഷണവുമായി എത്തുന്നവരെ പരിചരിക്കുന്നതിന് വേണ്ടി കോവിഡ് കെയർസെന്‍ററുകളും തയ്യാറാക്കി കഴിഞ്ഞു ഇതിനായി അടഞ്ഞ് കിടക്കുന്ന ആശുപത്രികള്‍ജില്ലാഭരണകൂടം ഏറ്റെടുത്ത് അണുവിമുക്തമാക്കി.

പതിനായിരത്തിലധികം പ്രവാസികള്‍ കൂടാതെ ഇതരസംസ്ഥാനങ്ങളില്‍ നിന്നുമായി ഏഴായിരത്തിലധികം ആളുകള്‍ കൂടി ആദ്യഘട്ടത്തില്‍ ജില്ലയില്‍ മടങ്ങി എത്തുമെന്നാണ് പ്രതിക്ഷിക്കുന്നത്. കോവിഡ് കെയർ സെന്‍ററുകളിലേക്കുള്ള ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ നിയമിച്ചുകഴിഞ്ഞു. ഇതരസംസ്ഥാനങ്ങളിലെ ഹോട്ട് സ്പോട്ടുകളില്‍ നിന്നും എത്തുന്നവരെ മാത്രം നിരിക്ഷിക്കാനാണ് നിലവില്‍ ജില്ലാഭരണകൂടത്തിന്‍റെ തീരുമാനം.

click me!