പത്തനംതിട്ട പോക്സോ കേസ്; രണ്ട് പ്രതികൾ കൂടി അറസ്സിൽ, ഇതോടെ കേസിൽ പിടിയിലായത് 12പേർ

Published : Feb 12, 2024, 07:57 PM IST
പത്തനംതിട്ട പോക്സോ കേസ്; രണ്ട് പ്രതികൾ കൂടി അറസ്സിൽ, ഇതോടെ കേസിൽ പിടിയിലായത് 12പേർ

Synopsis

ഇതോടെ കേസിൽ 12പേർ പിടിയിലായി. നേരത്തെ, കേസിൽ ഡിവൈഎഫ് ഐ നേതാവും അറസ്റ്റിലായിരുന്നു. പെരുനാട് മേഖലാ പ്രസിഡൻ്റ് ജോയൽ തോമസാണ് അറസ്റ്റിലായത്. ഡിവൈഎസ്പി ഓഫീസിലെത്തി ജോയൽ കീഴടങ്ങുകയായിരുന്നു.   

പത്തനംതിട്ട: പത്തനംതിട്ടയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ രണ്ട് പ്രതികൾ കൂടി അറസ്സിലായി. സീതത്തോട് സ്വദേശികളായ അഖിൽ, രാഹുൽ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ 12പേർ പിടിയിലായി. നേരത്തെ, കേസിൽ ഡിവൈഎഫ് ഐ നേതാവും അറസ്റ്റിലായിരുന്നു. പെരുനാട് മേഖലാ പ്രസിഡൻ്റ് ജോയൽ തോമസാണ് അറസ്റ്റിലായത്. ഡിവൈഎസ്പി ഓഫീസിലെത്തി ജോയൽ കീഴടങ്ങുകയായിരുന്നു. 

കേസിൽ 18 ലധികം പേർ പ്രതികൾ ആകുമെന്ന വിവരമാണ് പുറത്തുവരുന്നത്. കേസില്‍ കെഎസ്ഇബി ജീവനക്കാരനും പ്രായപൂർത്തിയാകാത്ത ഒരാളും അറസ്റ്റിലായിരുന്നു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍നിന്നുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പെണ്‍കുട്ടിയുടെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതായും പരാതിയുണ്ട്.

ഇന്‍സ്റ്റാഗ്രാം വഴിയാണ് കൂടുതല്‍ പേര്‍ കുട്ടിയുമായി സൗഹൃദത്തിലായതെന്നാണ് പൊലീസ് പറയുന്നത്. പ്രായപൂര്‍ത്തിയാകാത്ത ആളുകളും പ്രതികളുടെ കൂട്ടത്തിലുണ്ടെന്ന് സൂചനയുണ്ടായിരുന്നു. സ്കൂളില്‍ പോകാൻ മടികാണിച്ച പെണ്‍കുട്ടിയെ കൗണ്‍സിലിങിനു വിധേയമാക്കിയപ്പോഴാണ് പീഡന വിവരം അറിഞ്ഞത്. സംഭവത്തില്‍ സൈബര്‍ പൊലീസിന്‍റെ ഉള്‍പ്പെടെ സഹായത്തോടെ പ്രതികളെ പിടികൂടാനുള്ള നീക്കത്തിനിടെയാണ് കേസിൽ കുറച്ച് പ്രതികൾ‌ അറസ്റ്റിലാകുന്നത്. 2022 ജൂണ്‍ മുതല്‍ കേസിനാസ്പദമായ സംഭവങ്ങള്‍ നടക്കുന്നുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 

അപകടത്തിൽപ്പെട്ട ബൈക്കിന് ചുറ്റും വട്ടംകറങ്ങി, നൈസായിട്ട് പൊക്കി; പക്ഷേ 'മുട്ടൻ പണി' പിന്നാലെ കിട്ടി, അകത്തായി

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം