പത്തനംതിട്ട പീഡനം; പ്രതികളിലൊരാൾ മാതാപിതാക്കൾക്കൊപ്പമെത്തി കീഴടങ്ങി, ആകെ പ്രതികൾ 60, ഇതുവരെ 51പേ‌ർ പിടിയിൽ

Published : Jan 15, 2025, 09:51 PM ISTUpdated : Jan 15, 2025, 09:57 PM IST
പത്തനംതിട്ട പീഡനം; പ്രതികളിലൊരാൾ മാതാപിതാക്കൾക്കൊപ്പമെത്തി കീഴടങ്ങി, ആകെ പ്രതികൾ 60,  ഇതുവരെ 51പേ‌ർ പിടിയിൽ

Synopsis

പത്തനംതിട്ട പീഡനക്കേസില്‍ പ്രതികളുടെ എണ്ണം 60 ആയി ഉയര്‍ന്നു. ഇതുവരെ 51 പേർ അറസ്റ്റിലായി. വിദേശത്തുളള രണ്ടു പേര്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. പ്രതികളിലൊരാള്‍ മാതാപിതാക്കള്‍ക്കൊപ്പമെത്തിയാണ് കീഴടങ്ങിയത്.

പത്തനംതിട്ട: പത്തനംതിട്ട പീഡനക്കേസില്‍ പ്രതികളുടെ എണ്ണം 60ആയി ഉയര്‍ന്നു. ഇതുവരെ 51 പേർ അറസ്റ്റിലായി. വിദേശത്തുളള രണ്ടു പേര്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. 31 കേസുകളിലായി 51 പ്രതികളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കേസിൽ പ്രതിപട്ടികയിലുള്ളവരുടെ എണ്ണം 60 ആയെന്നും ചിലര്‍ ഒന്നിലേറെ കേസുകളിൽ പ്രതികളാണെന്നും വിദേശത്തുള്ള രണ്ടു പേര്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയെന്നും പത്തനംതിട്ട ഡിവൈഎസ്‍പി എസ് നന്ദകുമാര്‍ പറഞ്ഞു.

ചെന്നൈയില്‍ നിന്നാണ് പ്രതികളിലൊരാളെ പൊലീസ് പിടികൂടിയത്.  കല്ലമ്പലം പൊലീസിനു കൈമാറിയ കേസിലെ പ്രതിയും പിടിയിലായി. ഇതിനിടെ, പ്രതികളിലൊരാള്‍ ഡി വൈ എസ് പി ഓഫീസിലെത്തി കീഴടങ്ങി. മാതാപിതാക്കള്‍ക്കൊപ്പമാണ് ഇയാള്‍ എത്തിയത്. പ്രതികളില്‍ അ‌ഞ്ച് പേര്‍ക്ക് പ്രായം 18 വയസിനു താഴെയാണ്. പിന്നാക്ക വിഭാഗത്തില്‍ ഉൾപ്പെടാത്തവർക്കെതിരെ പോക്സോ ക്ക് പുറമേ പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമം കൂടി എഫ്ഐആറിൽ ചേർത്തിട്ടുണ്ട്.

13 വയസു മുതൽ അഞ്ചുവർഷക്കാലം നേരിട്ട ലൈംഗിക ചൂഷണം,  പെൺകുട്ടി സിഡബ്ല്യുസിക്ക് മുൻപാകെ വെളിപ്പെടുത്തിയതിൽ  നിന്നാണ്  കേസിന്‍റെ തുടക്കം. തുടര്‍ന്ന് വിവിധ സ്റ്റേഷനുകളിലായി പൊലീസ് കേസ് രജിസ്റ്റ്റര്‍ ചെയ്ത് പ്രതികളെ പിടുകൂടുകയായിരുന്നു. 

പത്തനംതിട്ട പീഡന കേസ് : പെൺകുട്ടിയുടെ രഹസ്യ മൊഴിയെടുത്തു, അറസ്റ്റിലായത് 44 പേർ, 2 പേർ വിദേശത്ത്

ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ്; അനുശാന്തിയുടെ ശിക്ഷ താത്കാലികമായി മരവിപ്പിച്ചു, ജാമ്യം നൽകിയുള്ള ഉത്തരവ് പുറത്ത്

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്