ആംബുലൻസിനു മുന്നിലെ സാഹസിക പ്രകടനം ; നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

Published : Dec 31, 2024, 02:17 PM IST
ആംബുലൻസിനു മുന്നിലെ സാഹസിക പ്രകടനം ; നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

Synopsis

വയനാട്ടിൽ നിന്നും രോഗിയുമായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് വന്ന ആംബുലൻസിന് തടസം സൃഷ്ടിക്കുകയായിരുന്നു സ്കൂട്ടർ.

വയനാട് : ആംബുലൻസിന് മുന്നിൽ മാർഗ തടസ്സം സൃഷ്ടിച്ചു സ്കൂട്ടർ ഓടിച്ച സംഭവത്തിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ് . ആംബുലൻസിന് തടസം സൃഷ്ടിച്ച സ്കൂട്ടർ കസ്റ്റഡിയിൽ എടുത്തു. സ്കൂട്ടർ ഓടിച്ച കോഴിക്കോട് ചെലവൂർ സ്വദേശി അഫ്നസിനോട് ഇന്ന് വൈകിട്ട് ആർ ടി ഓ ക്കു മുമ്പിൽ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. അഫ്നസിന്റെ ലൈസൻസും സ്കൂട്ടറിന്റെ ആർ സി ബുക്കും കസ്റ്റഡിയിൽ എടുത്തു. 

ഇന്നലെ രാത്രിയാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. വയനാട്ടിൽ നിന്നും രോഗിയുമായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് വന്ന ആംബുലൻസിന് തടസം സൃഷ്ടിക്കുകയായിരുന്നു സ്കൂട്ടർ. അടിവാരം മുതൽ കാരന്തൂർ വരെ 22 കിലോമീറ്റർ ദൂരം ആംബുലൻസിനെ മറികടക്കാൻ അനുവദിക്കാതെ മുന്നിലോടിയെന്ന് പരാാതി ലഭിച്ചു. ഇത് മൂലം ഒരു മണിക്കൂറോളം വൈകിയെന്ന് ആംബുലൻസ് ഡ്രൈവർ ഉനൈസ് പറഞ്ഞു.

'ഇത് എന്‍റെ അവസാനത്തെ അപേക്ഷ, ഇനി കുറച്ച് ദിവസങ്ങൾ മാത്രം'; എല്ലാവരും സഹായിക്കണമെന്ന് നിമിഷ പ്രിയയുടെ അമ്മ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം