സർക്കാർ ആശുപത്രികളിലെ പേ വാർഡ് സൗകര്യം ഇനി എല്ലാവർക്കും, വരുമാന പരിധി ഒഴിവാക്കി ഉത്തരവ്

Published : Aug 07, 2026, 06:51 PM IST
K Muraleedharan

Synopsis

തീരുമാനം ഉടനടി നടപ്പിലാക്കുന്നതിനായി പ്രിൻസിപ്പൽ സെക്രട്ടറി (ആരോഗ്യം) പരിശോധന നടത്തി ഉത്തരവുകൾ പുറപ്പെടുവിക്കേണ്ടതാണെന്നും അറിയിച്ചു.

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ പേ വാർഡ് സൗകര്യം ഇനി വരുമാന പരിധിയുടെ അടിസ്ഥാനത്തിലായിരിക്കില്ല. വരുമാനം പരിഗണിക്കാതെ എല്ലാ രോഗികൾക്കും പേ വാർഡുകളിൽ ചികിത്സാ സൗകര്യം ലഭ്യമാക്കാൻ ആരോഗ്യമന്ത്രി കെ. മുരളീധരൻ നിർദേശം നൽകി. നിലവിൽ, കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയുടെ (KHRWS) കീഴിലുള്ള പേ വാർഡുകൾ ഉൾപ്പെടെ, സർക്കാർ ആശുപത്രികളിൽ കിടത്തി ചികിത്സയ്ക്കായുള്ള പേ വാർഡ് പ്രവേശനം വരുമാന പരിധിക്ക് വിധേയമാണ്. ഇതുമൂലം ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നതിൽ നിയന്ത്രണമുണ്ട്. 

ഇനിമുതൽ, KHRWS-ന് കീഴിലുള്ള പേ വാർഡുകൾ ഉൾപ്പെടെ എല്ലാ സർക്കാർ ആശുപത്രികളിലെയും പേ വാർഡുകൾ, വരുമാന പരിധി ബാധകമല്ലാതെ, റൂമുകളുടെ ലഭ്യതയ്ക്കും നിർദ്ദിഷ്ട ഫീസ് അടയ്ക്കുന്നതിനും വിധേയമായി എല്ലാ രോഗികൾക്കും കിടത്തി ചികിത്സയ്ക്കായി ലഭ്യമാക്കും. തീരുമാനം ഉടനടി നടപ്പിലാക്കുന്നതിനായി പ്രിൻസിപ്പൽ സെക്രട്ടറി (ആരോഗ്യം) പരിശോധന നടത്തി ഉത്തരവുകൾ പുറപ്പെടുവിക്കേണ്ടതാണെന്നും അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിഴിഞ്ഞത്ത് കാണാതായ ജോണിന്റെ മകളെ ഫോണിൽ വിളിച്ച് വി.ഡി. സതീശൻ, തിരച്ചിൽ ഊർജിതമാക്കുമെന്ന് ഉറപ്പ് നൽകി
വെള്ളപ്പൊക്കത്തെ തുടർന്ന് വൈദ്യുതി മുടങ്ങി; ഓക്സിജൻ കോൺസെൻട്രേറ്റർ പ്രവർത്തിക്കാതായതിനെ തുടർന്ന് ചികിത്സയിലായിരുന്ന രോഗി മരിച്ചു