
കണ്ണൂർ: പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസ് നിർമാണ തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട് രേഖകൾ പുറത്തുവിട്ട് വി കുഞ്ഞിക്കൃഷ്ണൻ. ടി ഐ മധുസൂദനനും ടി വിശ്വനാഥനുമെതിരെയാണ് ആരോപണം. പണം അപഹരിച്ചുവെന്നാണ് ആരോപണം. വരവിനേക്കാൾ കവിഞ്ഞ ചെലവ് രേഖപ്പെടുത്തി. 42337 രൂപ പാർട്ടിക്ക് കടമെന്ന് വരുത്തി. സഹകരണ ജീവനക്കാർ നൽകിയ 70 ലക്ഷം രേഖകളിൽ ഇല്ല. മിനുട്സ് ബുക്ക് ടിഐ മധുസൂദനൻ കടത്തിയെന്നും 35 ലക്ഷം രൂപ ധനരാജ് ഫണ്ടിൽ നിന്ന് വകമാറ്റിയെന്നും വി കുഞ്ഞിക്കൃഷ്ണൻ ആരോപിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam