പയ്യന്നൂർ ഫണ്ട് വിവാദം തീർക്കാൻ സിപിഎം; ഇന്ന് ലോക്കൽ കമ്മിറ്റികളിൽ കണക്ക് വെക്കും

Published : Jul 01, 2022, 06:48 AM IST
പയ്യന്നൂർ ഫണ്ട് വിവാദം തീർക്കാൻ സിപിഎം; ഇന്ന് ലോക്കൽ കമ്മിറ്റികളിൽ കണക്ക് വെക്കും

Synopsis

ചോദ്യങ്ങളും ആരോപണങ്ങളും ഒഴിവാക്കാൻ സംസ്ഥാന കമ്മറ്റി അംഗങ്ങളോ, മുതിർന്ന ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളോ ലോക്കൽ കമ്മിറ്റി യോ​ഗങ്ങളിൽ പങ്കെടുക്കും

പയ്യന്നൂ‍ർ: പയ്യന്നൂരിലെ പാർട്ടി ഫണ്ട് വിവാദം തീർക്കാൻ സിപിഎം ഏരിയ കമ്മറ്റി തയ്യാറാക്കിയ പുതിയ കണക്ക് ഇന്ന് ലോക്കൽ കമ്മറ്റികളിൽ അവതരിപ്പിക്കും. മൂന്ന് ഫണ്ടുകളിലായി ഒരുകോടിയിലേറെ പണം നഷ്ടപ്പെട്ടു എന്ന ആരോപണം തള്ളി, പാർട്ടിക്ക് ഒരു രൂപപോലും നഷ്ടമായിട്ടില്ല എന്ന കണക്കാണ് 12 ലോക്കൽ കമ്മറ്റികളിൽ വയ്ക്കുക. 

ചോദ്യങ്ങളും ആരോപണങ്ങളും ഒഴിവാക്കാൻ സംസ്ഥാന കമ്മറ്റി അംഗങ്ങളോ, മുതിർന്ന ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളോ ലോക്കൽ കമ്മിറ്റി യോ​ഗങ്ങളിൽ പങ്കെടുക്കും. രക്തസാക്ഷി ഫണ്ട് സംബന്ധിച്ച ആരോപണം ഒഴിവാക്കാൻ ധനരാജിന്റെ കടം പാർട്ടി ഏരിയ കമ്മറ്റി അക്കൗണ്ടിൽ നിന്നും കഴിഞ്ഞ ദിവസം വീട്ടിയിരുന്നു. ഒറ്റത്തവണ തീർപ്പാക്കലിന്റെ ഭാഗമായി 980000 രൂപ പയ്യന്നൂർ സർവ്വീസ് സഹകരണ ബാങ്കിൽ അടയ്ക്കുകയായിരുന്നു. കഴിഞ്ഞ തവണ വെള്ളൂർ ലോക്കൽ ജനറൽ ബോഡിയിൽ കണക്ക് സംബന്ധിച്ച ചോദ്യങ്ങൾ പാർട്ടി അംഗങ്ങൾ ഉന്നയിച്ചിരുന്നു

PREV
click me!

Recommended Stories

സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു
Malayalam News Live: വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു