'തെരഞ്ഞെടുപ്പ് ഓഫീസ് പൊളിപ്പിച്ചെന്നത് കള്ളം, സിപിഎം ആരുടെയും ചുവരെഴുത്ത് മായ്ച്ചിട്ടില്ല'; ടിഐ മധുസൂദനൻ

Published : Mar 26, 2026, 09:42 AM IST
ti madhusoodhanan

Synopsis

വി കുഞ്ഞികൃഷ്ണനെതിരെ വിമർശനവുമായി പയ്യന്നൂരിലെ എൽഡിഎഫ് സ്ഥാനാർഥി ടിഐ മധുസൂദനൻ. ധാർമികതയില്ലാതെ യുഡിഎഫിനൊപ്പം വേദി പങ്കിടുകയാണെന്നും വാർത്തകളിൽ നിറയാൻ വേണ്ടി കഥകൾ ഉണ്ടാക്കുന്നുവെന്നും ടിഐ മധുസൂദനൻ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു

കണ്ണൂർ: വി കുഞ്ഞികൃഷ്ണൻ പറയുന്നതൊന്നും ചെയ്യുന്നത് മറ്റൊന്നാണെന്നും പയ്യന്നൂരിലെ എൽഡിഎഫ് സ്ഥാനാർഥി ടിഐ മധുസൂദനൻ. ധാർമികതയില്ലാതെ യുഡിഎഫിനൊപ്പം വേദി പങ്കിടുകയാണ്. വാർത്തകളിൽ നിറയാൻ വേണ്ടി കഥകൾ ഉണ്ടാക്കുന്നു. തെരഞ്ഞെടുപ്പ് ഓഫീസ് പൊളിപ്പിച്ചുവെന്നത് കള്ളമാണ്. സിപിഎം പ്രവർത്തകർ ആരുടെയും ചുവരെഴുത്ത് മായ്ച്ചിട്ടില്ലെന്നും ടിഐ മധുസൂദനൻ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു.

സോഷ്യൽ മീഡിയയിലൂടെ അങ്ങേയറ്റം അപമാനിക്കുകയാണ്. വെല്ലുവിളിക്കുന്നവരെ പാർട്ടിക്കാർ ഒന്നും ചെയ്തിട്ടില്ല. സാധാരണ നിലയിൽ അങ്ങനെയല്ലല്ലോ സംഭവിക്കാറുള്ളത്. വെറുതെ സിപിഎമ്മിന്റെ നേരെ മെക്കിട്ട് കയറരുത്. ഭൂരിപക്ഷം കൂടുമോ കുറയുമോ എന്നത് ജനങ്ങൾ തീരുമാനിക്കട്ടെയെന്നും വിജയിക്കുമെന്ന കാര്യത്തിൽ ആശങ്കയില്ലെന്നും ടി ഐ മധുസൂദനൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'തനിക്കെതിരെ സൈബർ ആക്രമണം നടക്കുന്നു'; അധിക്ഷേപ പരാമർശത്തിൽ നിയമപരമായി മുന്നോട്ട് പോകുമെന്ന് യു പ്രതിഭ
മുഖ്യമന്ത്രിയുടെ ഓഫീസ് രാവണൻ കോട്ട, ഇരുമ്പുമറയ്ക്കുള്ളിൽ കഴിയുന്ന മുഖ്യമന്ത്രിയെ പരസ്യബോർഡുകളിലും ടിവിയിലും മാത്രമേ കാണാൻ കഴിയൂ:ചെറിയാൻ ഫിലിപ്പ്