'തന്നെ എൻസിപിയിൽ നിന്ന് പുറത്താക്കാൻ പിസി ചാക്കോയുടെ ചരടുവലി', ആരോപണവുമായി കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് 

Published : May 31, 2023, 09:07 AM ISTUpdated : May 31, 2023, 09:12 AM IST
'തന്നെ എൻസിപിയിൽ നിന്ന് പുറത്താക്കാൻ പിസി ചാക്കോയുടെ ചരടുവലി', ആരോപണവുമായി കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് 

Synopsis

മന്ത്രി എകെ ശശീന്ദ്രനും പിസി ചാക്കോയും ചേർന്ന് പാർട്ടിക്ക് കിട്ടിയ ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങളൊക്കെയും പങ്കിട്ടെടുത്തെന്ന് എംഎൽഎ ആരോപിച്ചു.

കൊച്ചി : എൻസിപിയിലും പൊട്ടിത്തെറി. സംസ്ഥാന അധ്യക്ഷനെതിരെ എംഎൽഎ രംഗത്ത്.  തന്നെ എൻസിപിയിൽ നിന്ന് പുറത്താക്കാൻ സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ ചരട് വലിക്കുകയാണെന്ന ആരോപണവുമായി കുട്ടനാട് എംഎൽഎ തോമസ് കെ തോമസാണ് രംഗത്തെത്തിയത്. മന്ത്രി എകെ ശശീന്ദ്രനും പിസി ചാക്കോയും ചേർന്ന് പാർട്ടിക്ക് കിട്ടിയ ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങളൊക്കെയും പങ്കിട്ടെടുത്തെന്ന് എംഎൽഎ ആരോപിച്ചു.

പിഎസ്‍സി പരീക്ഷയിലെ ചോദ്യങ്ങള്‍ സ്വകാര്യ പ്രസിദ്ധീകരണങ്ങളില്‍ നിന്നുള്ള 'ഈച്ചക്കോപ്പി'; പരാതി

ആലപ്പുഴയിൽ പാർട്ടി പ്രസിഡന്റ് സ്ഥാനം പിടിച്ചെടുക്കാനാണ് ഇപ്പോഴത്തെ നീക്കം. ഇത് അംഗീകരിക്കില്ലെന്നും തോമസ് കെ തോമസ് എംഎൽഎ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രശ്നത്തിൽ ദേശീയ അധ്യക്ഷൻ ശരദ് പവാറിന്റെ ഇടപെടലാണ് കാത്തിരിക്കുന്നതെന്നും തോമസ് കെ തോമസ് എംഎൽഎ വ്യക്തമാക്കി.

 

 

 


 

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം