'ഞാന്‍ ജീവിച്ചിരിപ്പുണ്ട്...', സുധാകരന്റെ 'ആള് മാറി' പ്രതികരണത്തില്‍ പിസി ജോര്‍ജ്

Published : Sep 24, 2023, 06:56 PM ISTUpdated : Sep 24, 2023, 06:58 PM IST
'ഞാന്‍ ജീവിച്ചിരിപ്പുണ്ട്...', സുധാകരന്റെ 'ആള് മാറി' പ്രതികരണത്തില്‍ പിസി ജോര്‍ജ്

Synopsis

'ഞാനപ്പോള്‍ പള്ളിയില്‍ കുര്‍ബാന കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ആളുകള്‍ ഓടി വന്ന് എന്നെ വിളിച്ച് പറഞ്ഞപ്പോഴാണ് ഇറങ്ങി വന്നത്..'

കോട്ടയം: വിഖ്യത ചലച്ചിത്രകാരന്‍ കെ ജി ജോര്‍ജിന്റെ വിയോഗത്തെക്കുറിച്ചുള്ള ചോദ്യത്തോട് 'ആളുമാറി' പ്രതികരിച്ച കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 'കെ ജി ജോര്‍ജ് നല്ലൊരു പൊതുപ്രവര്‍ത്തകനും രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്നു' എന്നാണ് സുധാകരന്‍ പ്രതികരിച്ചത്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖമുണ്ടെന്നും സുധാകരന്‍ പ്രതികരിച്ചിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ ഏത് ജോര്‍ജിനെക്കുറിച്ചാണ് സുധാകരന്‍ പറയുന്നതെന്നാണ് പലരുടെയും ചോദ്യം. ഇപ്പോഴിതാ, സംഭവത്തില്‍ പ്രതികരിച്ച് പിസി ജോര്‍ജ് രംഗത്തെത്തി. താന്‍ ജീവിച്ചിരിപ്പുണ്ടെന്നും താന്‍ മരിച്ചെന്ന് ആരോ സുധാകരനെ തെറ്റിധരിപ്പിക്കുകയായിരുന്നെന്നാണ് പിസി ജോര്‍ജിന്റെ പ്രതികരണം. 

പിസി ജോര്‍ജ് പറഞ്ഞത് ഇങ്ങനെ: ''ഞാന്‍ ജീവിച്ചിരിപ്പുണ്ട്. പ്രിയങ്കരനായ സുധാകരന്‍ എന്റെ അടുത്ത സുഹൃത്താണ്. അദ്ദേഹത്തെ ആരോ തെറ്റിധരിപ്പിച്ച് ഞാന്‍ മരിച്ചെന്ന് അറിയിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ദുഃഖത്തോടെയുള്ള സംസാരം കേള്‍ക്കാനിടയായി. ഞാനപ്പോള്‍ പള്ളിയില്‍ കുര്‍ബാന കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ആളുകള്‍ ഓടി വന്ന് എന്നെ വിളിച്ച് പറഞ്ഞപ്പോഴാണ് ഇറങ്ങി വന്നത്. സുധാകരനെ പോലെ മാന്യനായ നേതാവിനെ ഇങ്ങനെ തെറ്റിധരിപ്പിക്കുന്ന വ്യക്തികള്‍ ശരിയാണോ ഈ ചെയ്യുന്നതെന്ന് ഓര്‍ക്കണം. ഞാന്‍ ജീവിച്ചിരിപ്പുണ്ട്. ഏതായാലും വളരെ നന്ദി. നല്ല മനുഷ്യനാണ് സുധാകരന്‍ അദ്ദേഹത്തെ തെറ്റിധരിപ്പിക്കരുത്.'' 

സുധാകരന്റെ വീഡിയോ വൈറലായതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഒരു ജോര്‍ജ്ജ് ഇന്ന് മരണപ്പെട്ടിരുന്നുവെന്നും കെ സുധാകരനുമായി അടുത്ത ആത്മബന്ധമുണ്ടായിരുന്ന ആ ജോര്‍ജിന്റെ മരണത്തെ പറ്റിയാണ് മാധ്യമ പ്രവര്‍ത്തകര്‍ ചോദിക്കുന്നത് എന്ന് കരുതിയാണ് സുധാകരന്‍ അങ്ങനെ പ്രതികരിച്ചതെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വിശദീകരണം. ഈ വിശദീകരണത്തിലും പലരും ചോദ്യം ഉന്നയിക്കുന്നുണ്ട്. ആ ജോര്‍ജിന്റെ വിവരങ്ങള്‍ കൂടി പങ്കുവയ്ക്കണമെന്നാണ് ഇവരുടെ ആവശ്യം. അതേസമയം കെപിസിസി അധ്യക്ഷനോ കോണ്‍ഗ്രസ് നേതാക്കളോ ഇക്കാര്യത്തില്‍ ഔദ്യോഗികമായ വിശദീകരണം ഒന്നും ഇതുവരെ നടത്തിയിട്ടില്ല.

എംഎൽഎയുടെ ഫണ്ടിൽ നിന്ന് 10 കോടിയല്ല വേണ്ടത്, 100 കോടിയുടെ പദ്ധതിക്ക് അം​ഗീകാരം; മുകേഷിന് മറുപടി

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പണിമുടക്കിനു ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് നാളത്തെ ശമ്പളം ഇല്ലെന്ന് ഉത്തരവ്
അഖിലിനും ഫസീലയ്ക്കും 37 ലക്ഷത്തിന്‍റെ സമ്പത്ത്, 24 ലക്ഷത്തിന്‍റെ ജെസിബി അടക്കം കണ്ടുകെട്ടും; എല്ലാം സമ്പാദിച്ചത് ലഹരി വിറ്റ്