Asianet News MalayalamAsianet News Malayalam

എംഎൽഎയുടെ ഫണ്ടിൽ നിന്ന് 10 കോടിയല്ല വേണ്ടത്, 100 കോടിയുടെ പദ്ധതിക്ക് അം​ഗീകാരം; മുകേഷിന് മറുപടിയുമായി മന്ത്രി

100 കോടിയുടെ ബൃഹത്തായ പദ്ധതിയ്ക്ക് സർക്കാർ രൂപം നൽകിയിട്ടുണ്ട്. അടുത്താഴ്ച അന്തിമപ്ലാന് രൂപം നൽകുമെന്നും മന്ത്രി പറഞ്ഞു. അപകടാവസ്ഥയിലായ കൊല്ലം കെഎസ്ആർടിസി ബസ്റ്റ് സ്റ്റാൻഡ് കെട്ടിടം നവീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മുകേഷ് എംഎൽഎ രം​ഗത്തെത്തിയിരുന്നു. 

Approval for 100 crore project not 10 crore from MLA's fund The minister replied to Mukesh mla fvv
Author
First Published Sep 24, 2023, 6:25 PM IST

കൊല്ലം: എം മുകേഷ് എംഎൽഎയ്ക്ക് മറുപടിയുമായി ഗതാഗത മന്ത്രി ആൻ്റണി രാജു. കൊല്ലം കെഎസ്ആർടിസി ഡിപ്പോയുടെ വിഷയം ധനമന്ത്രിയുമായി ചർച്ച ചെയ്തു. എംഎൽഎയുടെ ഫണ്ടിൽ നിന്ന് 10 കോടി ഉപയോഗിച്ചുള്ള കെട്ടിടമല്ല വേണ്ടത്.100 കോടിയുടെ ബൃഹത്തായ പദ്ധതിയ്ക്ക് സർക്കാർ രൂപം നൽകിയിട്ടുണ്ട്. അടുത്താഴ്ച അന്തിമപ്ലാന് രൂപം നൽകുമെന്നും മന്ത്രി പറഞ്ഞു. അപകടാവസ്ഥയിലായ കൊല്ലം കെഎസ്ആർടിസി ബസ്റ്റ് സ്റ്റാൻഡ് കെട്ടിടം നവീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മുകേഷ് എംഎൽഎ രം​ഗത്തെത്തിയിരുന്നു. 

ഗതാഗത മന്ത്രി ആന്റണി രാജുവിനും മുൻ ഗതാഗതമന്ത്രി എകെ ശശീന്ദ്രനും ഗതാഗത വകുപ്പിനുമെതിരെയായിരുന്നു എം മുകേഷ് എംഎൽഎയുടെ വിമർശനം. അപകടാവസ്ഥയിലായ കൊല്ലം കെഎസ്ആർടിസി ബസ്റ്റ് സ്റ്റാൻഡ് കെട്ടിടം നവീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.  ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു എംഎല്‍എയുടെ വിമർശനം. എംഎൽഎ എന്ന നിലയിൽ ഇടപെടാവുന്നതിന്റെ പരമാവധി ഇടപെട്ടു. എംഎൽഎ ഫണ്ടിൽ നിന്നും ഒരു കോടിയും പിന്നീട് ആറ് കോടിയും നൽകാം എന്ന് പറഞ്ഞ് വകുപ്പിന് കത്ത് നൽകുകയും ചെയ്തു. നിയമസഭയിൽ ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ചോദിച്ചു. ഒന്നും രണ്ടും മന്ത്രിസഭകളിലെ വകുപ്പ് മന്ത്രിമാരെ നേരിട്ട് കണ്ട് കാര്യം ബോധ്യപ്പെടുത്തി. എന്നിട്ടും നടപടിയില്ലെന്നായിരുന്നു എംഎൽഎയുടെ വിമർശനം. 

ജെഡിഎസിനെ നിലനിർത്തിയ സിപിഎം കാണിക്കുന്നത് ബിജെപി വിധേയത്വം: രമേശ് ചെന്നിത്തല

കൊല്ലം ഡിപ്പോയ്ക്ക് അടിയന്തര ആവശ്യം വാണിജ്യ സൗധമല്ല. യാത്രികർക്ക് സുരക്ഷിതമായും ഭയരഹിതമായും കയറി നിൽക്കാൻ കഴിയുന്ന മിനിമം സൗകര്യം ഒരുക്കുകയാണ് വേണ്ടതെന്നും എംഎൽഎ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. അത് നൽകാൻ മാനേജ്മെന്റും വകുപ്പും തയ്യാറാവുന്നില്ലെങ്കിൽ വലിയ വില നൽകേണ്ടിവരുമെന്നും എംഎൽഎ പറഞ്ഞിരുന്നു. ഇതിനെതിരെ മന്ത്രി രം​ഗത്തെത്തിയിരിക്കുന്നത്. എംഎൽഎയുടെ ഫണ്ടിൽ നിന്ന് 10 കോടി ഉപയോഗിച്ചുള്ള കെട്ടിടമല്ല വേണ്ടതെന്നും100 കോടിയുടെ ബൃഹത്തായ പദ്ധതിയ്ക്ക് സർക്കാർ രൂപം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കരുവന്നൂരില്‍ വൻമരങ്ങൾ വേരോടെ നിലംപൊത്തുമെന്ന് ഭീതി, കൊള്ളക്കാരെ സിപിഎം സംരക്ഷിക്കുന്നു, പ്രതിഷേധം ശക്തമാക്കും 

https://www.youtube.com/watch?v=Ko18SgceYX8

Follow Us:
Download App:
  • android
  • ios