
കോട്ടയം: സര്‍ക്കാരിനെതിരായ ജനവികാരം തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലെന്ന് പിജി ജോര്‍ജ്ജ് എംഎൽഎ. യുഡിഎഫ് എന്നോ എൽഡിഎഫ് എന്നോ നോക്കാത്ത സാഹചര്യത്തിൽ സർക്കാരിനെതിരായ ജനവികാരം ഈ തിരഞ്ഞെടുപ്പിൽ ഉണ്ടാകില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ വ്യക്തിപരമായ കഴിവിനാണ് വോട്ടെന്നും പിസി ജോര്‍ജ്ജ് കോട്ടയത്ത് പ്രതികരിച്ചു. ജനാധിപത്യം സംരക്ഷിക്കാൻ എല്ലാവരും വോട്ട് ചെയ്യണമെന്നും വ്യക്തിപരമായ മാന്യത നോക്കി വേണം വോട്ട് ചെയ്യാനെന്നുമാണ് പിജി ജോര്‍ജ്ജിന്‍റെ അഭ്യര്‍ത്ഥന.
കുറ്റിപാറ സര്‍ക്കാര്‍ ഹയർ സെക്കൻഡറി സ്കൂളിലെ 2-ാം നമ്പർ ബൂത്തിയാണ് പിജി ജോര്‍ജ്ജ് വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ ഉഷാ മരുമകൾ പാർവതി എന്നിവർക്കൊപ്പമെത്തിയാണ് വോട്ട് ചെയ്തത്. കോട്ടയം ജില്ലാ പഞ്ചായത്ത് ആര് ഭരിക്കണമെന്ന് ജനപക്ഷം തീരുമാനിക്കുമെന്ന് പിജി ജോര്‍ജ്ജ് പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam