'അരമനയിലെ വോട്ട് എല്ലാം ബിജെപിയ്ക്ക് കിട്ടുമെന്ന് പറയാൻ മഠയനല്ല', തന്‍റെ ദൗത്യം തുറന്ന് പറഞ്ഞ് പിസി ജോർജ്ജ്

Published : Feb 03, 2024, 11:49 AM ISTUpdated : Feb 03, 2024, 11:50 AM IST
'അരമനയിലെ വോട്ട് എല്ലാം ബിജെപിയ്ക്ക് കിട്ടുമെന്ന് പറയാൻ മഠയനല്ല', തന്‍റെ ദൗത്യം തുറന്ന് പറഞ്ഞ് പിസി ജോർജ്ജ്

Synopsis

തന്‍റെ ബിജെപി പ്രവേശനവും മാസപ്പടി കേസിലെ കേന്ദ്ര അന്വേഷണവും തമ്മിൽ ഒരു ബന്ധവുമില്ലെന്നും പിസി ജോർജ്ജ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ പോയിന്‍റ് ബ്ലാങ്കിൽ പറഞ്ഞു

കൊച്ചി: താൻ ബിജെപിയിൽ ചേർന്നത്കൊണ്ട് അരമനയിലെ വോട്ട് എല്ലാം ബിജെപിയ്ക്ക് കിട്ടുമെന്ന് പറയാൻ മാത്രം മഠയനല്ല താനെന്ന് പിസി ജോർജ്ജ്. ക്രിസ്ത്യൻ വിഭാഗത്തെ ബിജെപിയോട് അടുപ്പിക്കലാണ് തന്‍റെ ദൗത്യമെന്നും പാർട്ടി ആവശ്യപ്പെട്ടാൽ പത്തനംതിട്ടയിൽ മത്സരിക്കുമെന്നും പിസി ജോര്‍ പറഞ്ഞു. താൻ വന്നതിന്‍റെ ഗുണം കേരളത്തിലെ ബിജെപി നേതാക്കളെ ബോധ്യപ്പെടുത്തുമെന്നും പിസി ജോർജ്ജ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ പോയിന്‍റ് ബ്ലാങ്കിൽ പറഞ്ഞു. തന്‍റെ ബിജെപി പ്രവേശനവും മാസപ്പടി കേസിലെ കേന്ദ്ര അന്വേഷണവും തമ്മിൽ ഒരു ബന്ധവുമില്ലെന്നും പിസി ജോർജ്ജ്  പറഞ്ഞു. എസ്എഫ്ഐഒ അന്വേഷണത്തിലൂടെ സത്യം  പുറത്ത് വരും. ചിലർ അകത്താകും. തന്‍റെ മകൻ കാരണമാണ് പിണറായിയുടെയും മകളുടെയും ഉറക്കം നഷ്ടപ്പെട്ടതെന്ന് അറിയാമെന്നും പിസി ജോർജ്ജ് വ്യക്തമാക്കി. പി.സി.ജോർജുമായുള്ള അഭിമുഖത്തിന്‍റെ പൂർണ രൂപം ഇന്ന് വൈകീട്ട് ആറരയ്ക്ക് ഏഷ്യാനെറ്റ് ന്യൂസിൽ കാണാം.

താജ്മഹലിലെ ഉറൂസ് ആഘോഷം നിരോധിക്കണമെന്ന് ഹിന്ദു മഹാസഭയുടെ ഹര്‍ജി

 

PREV
Read more Articles on
click me!

Recommended Stories

'കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി': മലയാറ്റൂരിലെ ചിത്രപ്രിയയുടെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച് ആൺസുഹൃത്ത് അലൻ
വ്യാജരേഖയുണ്ടാക്കി പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പേര് വോട്ടര്‍ പട്ടികയിൽ ചേര്‍ത്തെന്ന് പരാതി; എൽഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്