പാലായിൽ എൻഡിഎക്ക് പൊതു സ്വതന്ത്രൻ വേണം; പിസി തോമസിന് പിസി ജോര്‍ജ്ജിന്‍റെ പിന്തുണ

By Web TeamFirst Published Aug 26, 2019, 7:22 PM IST
Highlights

ക്രിസ്ത്യൻ സമുദായത്തിൽ പെട്ട പൊതു സ്വതന്ത്രൻ സ്ഥാനാര്‍ത്ഥിയാകുന്നത് പാലായിൽ ഗുണം ചെയ്യുമെന്ന് പിസി ജോര്‍ജ്ജ്. 

കോട്ടയം: പിസി ജോര്‍ജ്ജിന്‍റെ നേതൃത്വത്തിലുള്ള ജനപക്ഷം എൻഡിഎ സീറ്റ് ആവശ്യപ്പെടുമെന്ന അഭ്യൂഹത്തിനിടെ പാലാ ഉപതെരഞ്ഞെടുപ്പ് നിലപാട് വ്യക്തമാക്കി പിസി ജോര്‍ജ്ജ്. പാലായിൽ എൻഡിഎ മത്സരിപ്പിക്കേണ്ടത് പൊതു സ്വതന്ത്രനെ ആണെന്ന് പിസി ജോര്‍ജ്ജ് പറ‍ഞ്ഞു. പൊതു സ്വതന്ത്രനായ ക്രിസ്ത്യൻ സ്ഥാനാര്‍ത്ഥിക്കാണ് എൻഡിഎയിൽ സാധ്യത കൂടുതൽ. നിലവിൽ കാര്യങ്ങൾ പിസി തോമസിന് അനുകൂലമാണെന്നും പിസി ജോര്‍ജ്ജ് പ്രതികരിച്ചു.

പാലാ ഉപതെരഞ്ഞെടുപ്പിൽ ജനപക്ഷം എൻഡിഎയോട് സീറ്റ് ആവശ്യപ്പെടില്ലെന്നും പിസി ജോര്‍ജ്ജ് വ്യക്തമാക്കി. പാലായിൽ മത്സരിക്കാൻ സന്നദ്ധനാണെന്നും ഇക്കാര്യം എൻഡിഎ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും പിസി തോമസ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതേ സമയം ബിജെപി കോട്ടയം ജില്ലാ കമ്മിറ്റി പാലായിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു. 

click me!