മുഖ്യമന്ത്രി രാജിവെക്കണമെന്ന് പിസി ജോര്‍ജ് ; പിവി അൻവറിനെതിരെയും രൂക്ഷ വിമര്‍ശനം, 'സിബിഐ അന്വേഷണം വേണം'

Published : Sep 28, 2024, 12:31 PM IST
മുഖ്യമന്ത്രി രാജിവെക്കണമെന്ന് പിസി ജോര്‍ജ് ; പിവി അൻവറിനെതിരെയും രൂക്ഷ വിമര്‍ശനം, 'സിബിഐ അന്വേഷണം വേണം'

Synopsis

എല്ലാം അറിയാമായിരുന്നിട്ടും എന്ത് കൊണ്ട് നേരത്തെ അൻവർ ഇത് വെളിപ്പെടുത്തിയില്ലെന്നും പിസി ജോര്‍ജ് ചോദിച്ചു.

കോട്ടയം: പിവി അൻവര്‍ എംഎല്‍എക്കെതിരെ വിമര്‍ശനവുമായി പിസി ജോര്‍ജ്. മുഖ്യമന്ത്രിക്കും സിപിഎം നേതൃത്വത്തിനും എതിരെ വർഷങ്ങളായി നിലനിൽക്കുന്ന ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചതെന്നും എല്ലാം അറിയാമായിരുന്നിട്ടും എന്ത് കൊണ്ട് നേരത്തെ അൻവർ ഇത് വെളിപ്പെടുത്തിയില്ലെന്നും പിസി ജോര്‍ജ് ചോദിച്ചു.

പിവി അൻവറിന് ആദ്യം പിന്തുണ നൽകിയത് കെടി ജലീലും കാരാട്ട് റസാക്കുമാണ്. കേരളത്തിൽ വളർന്ന് കൊണ്ട് ഇരിക്കുന്ന പൊളിറ്റിക്കൽ ഇസ്ലാമാണോ അൻവറിന് പിന്നിൽ എന്ന് സംശയിക്കുന്നെന്നും പിസി ജോർജ് ആരോപിച്ചു. പിവി അൻവര്‍ ഉന്നയിച്ച ആരോപണങ്ങളിൽ സിബിഐ അന്വേഷണം നടത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നും പിസി ജോര്‍ജ് ആവശ്യപ്പെട്ടു.

അർജുന്‍റെ മൃതദേഹം കണ്ടെത്തുന്നതിൽ കർണാടക സർക്കാർ നടത്തിയ പ്രവർത്തനം അഭിനന്ദനീയം. അർജുന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പിസി ജോര്‍ജ് പറഞ്ഞു.

ഓര്‍മയുടെ ആഴങ്ങളിൽ ഇനി അര്‍ജുൻ; പ്രിയപ്പെട്ടവന് നാടിന്‍റെ യാത്രാമൊഴി, വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കാരം

 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം