പി.സി.ജോർജ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല;ജോർജ് തൃക്കാക്കരയിൽ;'പിണറായി വിജയന്റേത് വൃത്തികെട്ട രാഷ്ട്രീയം'

Web Desk   | Asianet News
Published : May 29, 2022, 07:14 AM IST
പി.സി.ജോർജ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല;ജോർജ് തൃക്കാക്കരയിൽ;'പിണറായി വിജയന്റേത് വൃത്തികെട്ട രാഷ്ട്രീയം'

Synopsis

ഹാജരാകാൻ ആകില്ലെന്ന് വ്യക്തമാക്കി പി സി ജോർജ് കത്ത് നൽകിയെങ്കിലും അതിൽ ദുരഹത ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. തുടർന്ന് വീണ്ടും നോട്ടീസ് നൽകിയെങ്കിലും പി സി ജോർജ് അതും തള്ളുകയായിരുന്നു. വീണ്ടും നോട്ടീസ് നൽകാനാണ് പൊലീസ് തീരുമാനം

കോട്ടയം: തിരുവനന്തപുരം വിദ്വേഷ പ്രസം​ഗക്കേസിൽ (hate speech)ചോദ്യം ചെയ്യലിന് (questioning)പി സി ജോർജ് (pc george)ഇന്ന് ഹാജരാകില്ല. ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ മുമ്പാകെ ഹാജരാകാൻ കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഹാജരാകാൻ ആകില്ലെന്ന് വ്യക്തമാക്കി പി സി ജോർജ് രം​ഗത്തെത്തി. ആദ്യം ആരോ​ഗ്യ കാരണങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് വാർത്താകുറിപ്പ് ഇറക്കിയതെങ്കിൽ അതിന് മാറ്റം വന്നിട്ടുണ്ട്.ഭരണഘടനാപരമായിം ജനാധിപത്യപരവുമായ തന്റെ അവകാശമാണെന്നും തന്റെ ജനപക്ഷം സംഘടനയുടെ പേരിൽ പ്രചരണത്തിന് ഇറങ്ങാൻ പോകുകയാണെന്നും ജോർജ് വ്യക്തമാക്കിയിട്ടുണ്ട്.അതേസമയം ഉപതെരഞ്ഞെടുപ്പിൽ എൻ ഡി എ സ്ഥാനാർഥിയുടെ പ്രചാരണത്തിനായി പി സി ജോർജ് ഇന്ന് തൃക്കാക്കരയിലുണ്ട്. കൊട്ടിക്കലാശ ദിവസമായ ഇന്ന് പി സി ജോർജ് യോ​ഗങ്ങളിലും സ്ഥാനാർഥിക്കൊപ്പം പര്യചന പരിപാടിയിലും പങ്കെടുക്കും. വെണ്ണല ക്ഷേത്രത്തിൽ പി സി ജോർജിന് സ്വീകരണവും ഉണ്ടായിരുന്നു. 

ഹാജരാകാൻ ആകില്ലെന്ന് വ്യക്തമാക്കി പി സി ജോർജ് കത്ത് നൽകിയെങ്കിലും അതിൽ ദുരഹത ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. തുടർന്ന് വീണ്ടും നോട്ടീസ് നൽകിയെങ്കിലും പി സി ജോർജ് അതും തള്ളുകയായിരുന്നു. വീണ്ടും നോട്ടീസ് നൽകാനാണ് പൊലീസ് തീരുമാനം.

അതേസമയം പിണറായി വിജയന്റേത് വൃത്തികെട്ട നെറി കെട്ട രാഷ്ട്രീയമാണെന്ന് പി സി ജോർജ് പറയുന്നു. ഉപതെരഞ്ഞെടുപ്പ് ഉണ്ടായിരുന്നില്ലെങ്കിൽ തനിക്ക് എതിരെ ഒരു എഫ് ഐ ആർ പോലും ഉണ്ടാകുമായിരുന്നില്ല എന്നും പി സി ജോർജ് പറഞ്ഞു.


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഗുരു സന്ദേശം ഉണര്‍ത്തി വെള്ളാപ്പള്ളിയ്ക്കും മന്ത്രി സജി ചെറിയാനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഇകെ സമസ്ത മുഖപത്രം
ക്ഷേത്രോത്സവത്തിനിടെ ഗണഗീതം പാടി, സ്റ്റേജിൽ കയറി പാട്ട് നിർത്തിച്ച് സിപിഎം പ്രവർത്തകർ