'ഭാരതത്തെ നശിപ്പിക്കാനുള്ള രാജ്യദ്രോഹശക്തികൾക്കെതിരായ പോരാട്ടം തുടരും', ജാമ്യം നേടിയതിന് പിന്നാലെ പി സി ജോർജ്

Published : Feb 28, 2025, 03:25 PM ISTUpdated : Feb 28, 2025, 04:05 PM IST
'ഭാരതത്തെ നശിപ്പിക്കാനുള്ള രാജ്യദ്രോഹശക്തികൾക്കെതിരായ പോരാട്ടം തുടരും', ജാമ്യം നേടിയതിന് പിന്നാലെ പി സി ജോർജ്

Synopsis

തുടർ ചികിത്സക്കായി പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് പി സി ജോർജിനെ മാറ്റി

കോട്ടയം: വിദ്വേഷ പരമാര്‍ശ കേസില്‍ ജാമ്യം കിട്ടിയ പിസി ജോര്‍ജിനെ  തുടർ ചികിത്സക്കായി പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.ഭാരതത്തെ നശിപ്പിക്കാനുള്ള രാജ്യദ്രോഹ ശക്തികൾക്ക് എതിരായ പോരാട്ടം തുടരും.തന്റേടത്തോടെ മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.നാല് ദിവസത്തെ റിമാന്‍റിന് ശേഷം ,ആരോഗ്യ പ്രശ്നങ്ങൾ അടക്കം ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് ഈരാറ്റുപേട്ട കോടതി ജാമ്യം അനുവദിച്ചത്. കേസിൽ തെളിവ് ശേഖരണം അടക്കം പൂർത്തിയായെന്നും പൊലീസ് അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും പിസി ജോർജിന്‍റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു

തുടർച്ചയായി ജാമ്യ വ്യവസ്ഥകൾ ലംഘിക്കുന്നായാളാണ് പ്രതിയെന്നും ജാമ്യം നൽകിയാണ് ഇത് ആവർത്തിക്കാൻ സാധ്യതയുണ്ടെന്നുമായിരുന്നു പ്രൊസീക്യൂഷൻ വാദം. എന്നാൽ വിദ്വേഷ പരാമർശങ്ങൾ ആവർത്തിക്കരുതെന്ന കർശന ഉപാധിയോടെയാണ് പി സി ജോർജിന് ജാമ്യം. ചാനൽ ചർച്ചയിലെ മുസ്ലീം വിരുദ്ധ പരാമർശത്തിനെതിരെ യൂത്ത് ലീഗാണ് പൊലീസിൽ പരാതി നൽകിയത്. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ തിങ്കളാഴ്ച ഈരാറ്റുപേട്ട കോടതിയിൽ എത്തിയാണ് പി സി ജോർജ് കീഴടങ്ങിയത്

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അടുപ്പിച്ച് നാല് ദിവസം ബാങ്കില്ല, അടിയന്തര ഇടപാടുകൾ ഇന്നു തന്നെ നടത്തുക; മൂന്ന് ദിവസം അവധിയും പിന്നാലെ പണിമുടക്കും
തിരുവനന്തപുരത്ത് പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മേയറില്ല! ഗവർണറടക്കം 22 പേരുടെ പട്ടികയിൽ വിവി രാജേഷിനെ ഉൾപ്പെടുത്തിയില്ല