പിഡിപി ചെയർമാന്‍ അബ്ദുൾ നാസര്‍ മഅ്ദനി ആശുപത്രി വിട്ടു, വീട്ടിൽ ചികിത്സ തുടരും

Published : Apr 14, 2022, 07:10 PM IST
പിഡിപി ചെയർമാന്‍ അബ്ദുൾ നാസര്‍ മഅ്ദനി ആശുപത്രി വിട്ടു, വീട്ടിൽ ചികിത്സ തുടരും

Synopsis

ഉയര്‍ന്ന രക്തസമ്മര്‍ദ്ധത്തെ തുടര്‍ന്നുണ്ടായ ശാരിരീക അസ്വാസ്ഥ്യത്തെ തുടര്‍ന്നായിരുന്നു മഅ്ദനിയെ ബാംഗ്‌ളൂരിലെ ആസ്റ്റര്‍ സി എം ഐ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്.

ബംഗ്ലൂരു : ശാരിരീക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പി ഡി പി ചെയര്‍മാന്‍ അബ്ദുൾ നാസര്‍ മഅ്ദനി ആശുപത്രി വിട്ടു. പരിപൂര്‍ണ്ണ വിശ്രമവും നിരന്തര ചികിത്സ നിര്‍ദേശങ്ങളും നൽകിയാണ് അദ്ദേഹത്തെ  ഡിസ്ചാര്‍ജ് ചെയ്തത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ധത്തെ തുടര്‍ന്നുണ്ടായ ശാരിരീക അസ്വാസ്ഥ്യത്തെ തുടര്‍ന്നായിരുന്നു മഅ്ദനിയെ ബാംഗ്‌ളൂരിലെ ആസ്റ്റര്‍ സി എം ഐ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ  പരിശോധനകളിൽ അദ്ദേഹത്തിന് പക്ഷാഘാതം സംഭവിച്ചതായി സ്ഥിരീകരിച്ചു. തുടര്‍ന്ന് ദിവസങ്ങളായി ആശുപത്രിയിൽ വിദഗ്ദ ഡോക്ടര്‍മാരുടെ നീരിക്ഷണത്തില്‍ ചികിത്സയിലായിരുന്നു. ആശുപത്രി വിട്ട മഅ്ദനിക്ക് വീട്ടിൽ ചികിത്സ തുടരും.  2014 മുതല്‍ സുപ്രീം കോടതി നിര്‍ദേശിച്ച നിബന്ധനകള്‍ക്ക് വിധേയമായി ബംഗളുരുവില്‍ കഴിയുകയാണ് മഅ്ദനി. 

 

 


 

PREV
click me!

Recommended Stories

കേരള സർക്കാർ ജനങ്ങൾക്ക് വേണ്ടി ചെയ്തത് വട്ടപൂജ്യം, ഭൂരിപക്ഷം നേടി എൽഡിഎഫ് വിജയിക്കുമെന്നത് മുഖ്യമന്ത്രിയുടെ സ്വപ്നം മാത്രം; പരിഹസിച്ച് ഖുശ്ബു
ആശുപത്രി സെല്ലിൽ കഴിയുന്ന രാഹുൽ വിശക്കുന്നുവെന്ന് ഉദ്യോ​ഗസ്ഥരോട്, ദോശയും ചമ്മന്തിയും വാങ്ങി നൽകി; നിരാഹാര സമരം അവസാനിപ്പിച്ചു