പിളരില്ല, പാലയടക്കം ഒരു സീറ്റും വിട്ടുകൊടുക്കില്ല; മുന്നണിമാറ്റ ചർച്ച നടത്തിയിട്ടില്ലെന്നും പീതാംബരൻ മാസ്റ്റർ

By Web TeamFirst Published Jan 9, 2021, 5:35 PM IST
Highlights

സീറ്റ് തോറ്റ പാർട്ടിക്ക് തിരിച്ചു കൊടുക്കണമെന്ന് വാദം വിചിത്രമാണ്. എൽഡിഎഫിന്റെ നയം അങ്ങനെ അല്ലെന്നും അദ്ദേഹം പറഞ്ഞു

കോട്ടയം: മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് ഇതുവരെ യുഡി എഫുമായി ചർച്ച നടത്തിയിട്ടില്ലെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ ടി പി പീതാംബരൻ മാസ്റ്റർ. പാലാ സീറ്റിനെ സംബന്ധിച്ച്  തർക്കമുണ്ട്. സീറ്റ് എൻസിപിയിൽ നിന്ന് തിരിച്ചെടുക്കുന്നത് ശരിയായ നടപടിയല്ല. സീറ്റ് തോറ്റ പാർട്ടിക്ക് തിരിച്ചു കൊടുക്കണമെന്ന് വാദം വിചിത്രമാണ്. എൽഡിഎഫിന്റെ നയം അങ്ങനെ അല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു സീറ്റും എൻസിപി വിട്ട് നൽകില്ല. പുതിയ പാർട്ടികൾ മുന്നണിയിൽ വരുമ്പോൾ വിട്ടുകൊടുക്കേണ്ടത് എൻസിപി മാത്രമല്ല. പാർട്ടിയിൽ പിളർപ്പുണ്ടാകുകയില്ല. പാർട്ടിക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ പരിഗണന ലഭിച്ചില്ല എന്ന പരാതി പൊതുവിൽ ജില്ലാ കമ്മിറ്റികൾക്ക് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കോൺഗ്രസ് എസ് നേതാവായിരുന്ന സിഎച്ച് ഹരിദാസിൻറെ അനുസ്മരണം കോട്ടയം ജില്ലയിൽ സംഘടിപ്പിച്ചത് സംസ്ഥാന നേതൃത്വം അറിഞ്ഞല്ലെന്നും അദ്ദേഹം പറഞ്ഞു. പരിപാടി പ്രദേശികമായി സംഘടിപ്പിച്ചതാവാം. അതിന് തടസമില്ല. ആരുടെയെങ്കിലും നിർദ്ദേശ പ്രകാരമാണ് എന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോട്ടയം ജില്ലാ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. 

click me!