പെ​ഗാസസ് വിവാദം ഐടി പാർലമെൻ്ററി സമിതി ചർച്ച ചെയ്യും: ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ശശി തരൂർ

Published : Jul 21, 2021, 12:46 PM ISTUpdated : Jul 21, 2021, 01:35 PM IST
പെ​ഗാസസ് വിവാദം ഐടി പാർലമെൻ്ററി സമിതി ചർച്ച ചെയ്യും: ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ശശി തരൂർ

Synopsis

പെഗാസസ് ഫോൺ ചോർത്തൽ ഐടി - പാർലമെൻ്ററി സമിതി ച‍ർച്ച ചെയ്തേക്കും. ശശി തരൂർ അധ്യക്ഷനായ സമിതിയുടെ 28-ന്  ചേരുന്ന യോഗത്തിൽ വിഷയം ചർച്ചക്കെടുക്കാനാണ് സാധ്യത.

തിരുവനന്തപുരം: പെഗാസസ് ഫോൺ ചോർത്തലിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ശശി തരൂ‍ർ എംപി. ജനങ്ങളുടെ നികുതിപ്പണം എടുത്ത് സ്വന്തം പൗരൻമാ‍ർക്കെതിരെ ചാരപ്പണി നടത്തുന്നത് ഒരു ജനാധിപത്യ രാജ്യത്തിന് ഭൂഷണമായ കാര്യമല്ലെന്നും ഇക്കാര്യത്തിൽ സുതാര്യമായ അന്വേഷണത്തിലൂടെ സത്യാവാസ്ഥ പുറത്തു കൊണ്ടു വരണമെന്നും ഐടി - പാ‍ർലമെൻ്ററി സമിതി അധ്യക്ഷനായ ശശി തരൂ‍ർ ആവശ്യപ്പെട്ടു.

അതേസമയം പെഗാസസ് ഫോൺ ചോർത്തൽ ഐടി - പാർലമെൻ്ററി സമിതി ച‍ർച്ച ചെയ്തേക്കും. ശശി തരൂർ അധ്യക്ഷനായ സമിതിയുടെ 28-ന്  ചേരുന്ന യോഗത്തിൽ വിഷയം ചർച്ചക്കെടുക്കാനാണ് സാധ്യത. 2019-ലും ഐ ടി സ്റ്റാൻഡിം​ഗ് കമ്മിറ്റി പെഗാസസ് വിഷയം ചർച്ച ചെയ്തിരുന്നു.
വിഷയം ചർച്ചക്കെടുക്കാൻ ബിജെപി അംഗങ്ങൾ വിസമ്മതിച്ചതിനെ തുടർന്ന് വോട്ടെടുപ്പിലൂടെയാണ് വിഷയം പരിഗണനയ്ക്ക് എടുത്തത്.
ഐ ടി സ്റ്റാന്റിങ് കമ്മിറ്റിയിൽ വോട്ടുകൾ തുല്യമായതോടെ  ചെയർമാനായ  ശശി തരൂർ കാസ്റ്റിങ് വോട്ടിലൂടെ വിഷയം ചർച്ചക്കെടുക്കുകയായിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പാർട്ടി നേതൃത്വത്തിന്റെ നിലപാടല്ല ജയരാജന്റേത്', തള്ളി ഗോവിന്ദൻ, 'വിമതരായി മത്സരിച്ചവർ വർഗവഞ്ചകർ'
ശ്രദ്ധയ്ക്ക്, വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത, 6 ജില്ലകളിൽ യെല്ലോ അലർട്ട്