പെഗാസസിൽ കേന്ദ്രത്തിന് തിരിച്ചടി; അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ ഫയലിൽ സ്വീകരിച്ചു, സർക്കാരിന് നോട്ടീസ്

By Web TeamFirst Published Aug 17, 2021, 12:19 PM IST
Highlights

ദേശീയ സുരക്ഷയെ കുറിച്ചോ പ്രതിരോധകാര്യങ്ങളെ കുറിച്ചോ ഒന്നും പറയാൻ സർക്കാരിനെ നിർബന്ധിക്കില്ലെന്ന് പറഞ്ഞ കോടതി ഹർജിക്കാർ ഉന്നയിക്കുന്ന ദേശീയ സുരക്ഷയെ ബാധിക്കാത്ത  ചിലചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിൽ എന്താണ് തടസ്സമെന്ന് തിരിച്ച് ചോദിച്ചു. 

ദില്ലി:  പെഗാസസ് പോലുള്ള സോഫ്റ്റ്‍വെയർ ദേശീയ സുരക്ഷക്കായി ഉപയോഗിക്കാൻ നിയമതടസമില്ലെന്ന് കേന്ദ്രം. ദേശീയ സുരക്ഷ കണക്കിലെടുത്ത് എല്ലാ കാര്യങ്ങളും വെളിപ്പെടുത്താനാകില്ലെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. ഒരു സമിതിക്ക് രൂപം നൽകിയാൽ അതിന് മുമ്പാകെ എല്ലാം വിശദീകരിക്കാമെന്നാണ് കേന്ദ്ര നിലപാട്.

ദേശീയ സുരക്ഷയിലോ പ്രതിരോധ കാര്യങ്ങളിലോ യാതൊരു ഇടപെടലും നടത്തില്ലെന്ന് സുപ്രീം കോടതിയും നിലപാടടെുത്തു. ദേശീയ സുരക്ഷയെ കുറിച്ചോ പ്രതിരോധകാര്യങ്ങളെ കുറിച്ചോ ഒന്നും പറയാൻ സർക്കാരിനെ നിർബന്ധിക്കില്ലെന്ന് പറഞ്ഞ കോടതി ഹർജിക്കാർ ഉന്നയിക്കുന്ന ദേശീയ സുരക്ഷയെ ബാധിക്കാത്ത  ചിലചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിൽ എന്താണ് തടസ്സമെന്ന് തിരിച്ച് ചോദിച്ചു. 

കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ് അയച്ചു, കമ്മിറ്റി വേണോ മറ്റ് നടപടി വേണോ എന്ന് പിന്നീട് ആലോചിക്കാമെന്ന് നിലപാടെടുത്തു. എല്ലാ ഹർജികളും ഫയലിൽ സ്വീകരിച്ച കോടതി കേസ് പത്ത് ദിവസത്തിന് ശേഷം വീണ്ടും പരിഗണിക്കും. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!