മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് പ്രതിഷേധം: പെമ്പിളൈ ഒരുമ നേതാവിനെ അറസ്റ്റ് ചെയ്ത് മാറ്റി

By Web TeamFirst Published Aug 13, 2020, 2:34 PM IST
Highlights

തോട്ടം തൊഴിലാളികളുടെ അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഗോമതിയുടെ പ്രതിഷേധം.

ഇടുക്കി: പെട്ടിമുടി മണ്ണിടിച്ചില്‍ ദുരന്ത സ്ഥലം സന്ദര്‍ശിച്ച് മടങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹനം തടയാൻ എത്തിയ പെമ്പിളൈ ഒരുമ നേതാവ് ഗോമതിയെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. തോട്ടം തൊഴിലാളികളുടെ അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഗോമതിയുടെ പ്രതിഷേധം.

മൂന്നാർ ടൗൺ റോഡില്‍ കുത്തിയിരുന്ന് ഉപരോധിക്കുകയായിരുന്ന ഗോമതി മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം തടയാനായി വാഹനങ്ങളുടെ മുന്നിലേക്ക് ചാടിയതോടെ ഗോമതിയെ വനിതാ പൊലീസടക്കം എത്തി അറസ്റ്റ് ചെയ്ത് മാറ്റുകയായിരുന്നു.

അതേസമയം ദുരന്തബാധിതര്‍ക്ക് വീടുവച്ച് നല്‍കുമെന്ന് പെട്ടിമല സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. ഇതിന് കമ്പിനികളുടെ സഹായം തേടും. ലയങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കാനുള്ള നടപടികള്‍‌ സ്വകീരിക്കും. ദുരന്തത്തില്‍ പെട്ടവരുടെ മുഴുവന്‍ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കും. കുട്ടികളുടെ വിദ്യാഭ്യാസ ചിലവും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 

click me!