
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കൊവിഡ് മാസ് പരിശോധനയോട് സമ്മിശ്ര പ്രതികരണം. സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. ഇന്നും നാളെയുമായി രണ്ടരലക്ഷം പേരെയാണ് പരിശോധിക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത്. കൊവിഡ് രോഗികളെ പരമാവധി കണ്ടെത്തി നിരീക്ഷണത്തിലേക്ക് മാറ്റി രോഗത്തിന്‍റെ വ്യാപന തീവ്രത കുറയ്ക്കാനാണ് സംസ്‌ഥാന വ്യാപകമായി കൂട്ട പരിശോധന നടത്തുന്നത്.
പൊതുസമൂഹവുമായി വ്യാപകമായി ഇടപെഴകുന്നവരെയാണ് പരിശോധിക്കുന്നത്. ആർടിപിസിആർ ആന്‍റിജന്‍ പരിശോധനകൾ നടത്തും. പരിശോധനയ്ക്ക് സ്രവം നൽകി കഴിഞ്ഞാൽ ആ വ്യക്തി ഫലം വരുംവരെ സമ്പർക്കം ഇല്ലാതെ നിരീക്ഷണത്തിൽ കഴിയണം. പരിശോധനക്ക് ആവശ്യമായ കിറ്റുകൾ അടക്കം എല്ലാം സജ്ജമാണ്. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ആണ് പരിശോധിക്കേണ്ടവരെ കണ്ടെത്തുന്നത്. വിവരം അറിഞ്ഞ് നേരിട്ടെത്തുന്നവരും ഉണ്ട്. മൂന്ന് മാസത്തിനുള്ളിൽ കൊവിഡ് വന്നുപോയവർ, വാക്സീൻ രണ്ട് ഡോസ് എടുത്തവർ എന്നിവർക്ക് ഈ ഘട്ടത്തിൽ പരിശോധന ഇല്ല.
കൊവിഡ് പടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം പാളയം മാർക്കറ്റിൽ ഡിസിപി ഡോ വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ പൊലിസ് പരിശോധന നടത്തി. മാസ്ക് ശരിയായി ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതുമുൾപ്പടെയുളള കാര്യങ്ങൾ ഉറപ്പ് വരുത്തുന്നതിനായിരുന്നു പരിശോധന. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച 17 കടകളിൽ പൊലിസ് നോട്ടീസ് പതിപ്പിച്ച് പിഴയീടാക്കി. വരും ദിവസങ്ങളിൽ തിരക്ക് കൂടുതലുളള നഗരത്തിന്‍റെ മറ്റ് ഭാഗങ്ങളിലും പരിശോധന നടത്തുമെന്ന് ഡിസിപി മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam