റീച്ചാർജിനും റിപ്പയറിനും ബുദ്ധിമുട്ടി ജനങ്ങൾ, കടകള്‍ തുറക്കാന്‍ അനുമതി തേടി മൈബൈല്‍ഫോണ്‍ ടെക്നീഷ്യന്‍സ്

Published : May 22, 2021, 03:40 PM ISTUpdated : May 22, 2021, 03:41 PM IST
റീച്ചാർജിനും റിപ്പയറിനും ബുദ്ധിമുട്ടി ജനങ്ങൾ, കടകള്‍ തുറക്കാന്‍ അനുമതി തേടി മൈബൈല്‍ഫോണ്‍ ടെക്നീഷ്യന്‍സ്

Synopsis

റീചാര്‍ജ് ഓണ്‍ലൈനായി ചെയ്യാന്‍ സാധിക്കുമെങ്കിലും അതിന് പറ്റാത്ത വയോജനങ്ങളും സ്ത്രീകളുമാണ് പ്രതിസന്ധിയിലായത്...

തിരുവനന്തപുരം: ലോക് ഡൗണില്‍ മൊബൈല്‍ ഫോണ്‍ കടകള്‍ അടച്ചത് റിപ്പയറിംഗിനും റീചാര്‍ജിനും ബുദ്ധിമുട്ടുണ്ടാക്കുന്നു. അവശ്യ വസ്തുക്കളുടെ വിഭാഗത്തിൽ ഉള്‍പ്പെടുത്തി മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് കടകള്‍ തുറക്കാന്‍ അനുമതി വേണമെന്നാണ് ആവശ്യം ഉയരുന്നത്. കേടായ മൊബൈല്‍ ഫോണുകള്‍ നന്നാക്കാന്‍ നിവൃത്തിയുമില്ലാത്ത അവസ്ഥയാണിപ്പോള്‍. റീചാര്‍ജ് ചെയ്യാനും ചാര്‍ജര്‍, ഹെഡ് സെറ്റ് പോലുള്ളവ വാങ്ങാനും പറ്റുന്നില്ല.

റീചാര്‍ജ് ഓണ്‍ലൈനായി ചെയ്യാന്‍ സാധിക്കുമെങ്കിലും അതിന് പറ്റാത്ത വയോജനങ്ങളും സ്ത്രീകളുമാണ് പ്രതിസന്ധിയിലായത്. ഈ സാഹചര്യത്തില്‍ അവശ്യ വസ്തുക്കളുടെ ഇനത്തില്‍ ഉള‍്പ്പെടുത്തി മൊബൈല്‍ഫോണ്‍ റിപ്പയറിംഗ് സെന്‍ററുകളും സ്പെയര്‍പാര്‍ട്സ് കടകളും തുറക്കാന്‍ അനുമതി വേണമെന്നാണ് ആവശ്യം.

കേടായ മൊബൈല്‍ഫോണ്‍ നന്നാക്കാനായി നിരവധി ഫോണ്‍കോളുകളാണ് ദിവസവും എത്തുന്നതെന്ന് റിപ്പയറിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ഇലക്ട്രിക്ക് ഷോപ്പുകള്‍ക്കും മറ്റും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത് പോലെ തന്നെ മൊബൈല്‍ റിപ്പയറിംഗ് ഷോപ്പുകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി വേണമെന്നാണ് ആവശ്യം. കടകള്‍ തുറക്കാന്‍ അനുമതി തേടി മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് നിവേദനം നല്‍കിയിരിക്കുകയാണ് മൈബൈല്‍ഫോണ്‍ ടെക്നീഷ്യന്‍സ് അസോസിയേഷന്‍.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മസാല ബോണ്ട് ഇടപാട്; ഇഡി നോട്ടീസിനെതിരെ മുഖ്യമന്ത്രി ഹൈക്കോടതിയിൽ, റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നൽകി
ശബരിമല സ്വ‍‍‍‌‍ർണ്ണക്കൊള്ള; മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ മൂൻകൂർ ജാമ്യപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും