
തൃശ്ശൂർ: തൃശ്ശൂരിൽ പുഴയിൽ മീൻ പിടിക്കാൻ പോയ ആളുകൾ കാട്ടാനയുടെ മുന്നിൽ അകപ്പെട്ടു. തുമ്പൂർമുഴി പ്രകൃതി ഗ്രാമത്തിനു സമീപം പുഴയിൽ മീൻ പിടിക്കാൻ പോയ ആളുകളാണ് ആനകൾക്ക് മുന്നിൽ പെട്ടത്. ആന ചിന്നം വിളിക്കുകയും ആളുകൾക്ക് നേരെ തിരിയുകയും ചെയ്തു. പുഴയുടെ മധ്യഭാഗത്തുള്ള പാറക്കെട്ടുകളിൽ വല വീശാനാണ് ആളുകൾ പോയത്. അപ്പോഴാണ് കാട്ടാനയ്ക്ക് മുന്നിൽ പെട്ടത്. ആന ഇവർക്ക് നേരെ തിരിഞ്ഞതോടെ പുഴയിലെ പാറക്കെട്ടുകളിലൂടെ ആളുകൾ ഓടി രക്ഷപ്പെടുകയായിരുന്നു.