മറ്റു രോഗങ്ങൾ ഉള്ളവർ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്നും അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണം; മന്ത്രി

Published : Jun 02, 2025, 12:43 PM ISTUpdated : Jun 02, 2025, 12:46 PM IST
മറ്റു രോഗങ്ങൾ ഉള്ളവർ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്നും അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണം; മന്ത്രി

Synopsis

അതേസമയം, രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുകയാണ്. ജെഎൻയു സർവകലാശാലയിൽ കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മാർ​ഗനിർദേശങ്ങൾ പുറത്തിറക്കി.

പത്തനംതിട്ട: കേരളം കൃത്യമായി കൊവിഡ് കണക്കുകൾ റിപ്പോർട്ട് ചെയ്യുന്നതുകൊണ്ടാണ് കണക്ക് വർധിക്കുന്നതെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി പറഞ്ഞു. വ്യാപന ശേഷി കൂടുതലാണെങ്കിലും രോഗ തീവ്രത കുറവാണ്. മറ്റു രോഗങ്ങൾ ഉള്ളവർ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്നും അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. 

അതേസമയം, രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുകയാണ്. 10 ദിവസത്തിനിടെ ആകെ രോ​ഗികളുടെ എണ്ണം 15 മടങ്ങ് വർധിച്ച് 3961ആയി. നിലവിൽ രാജ്യത്തെ ആകെ കേസുകളിൽ 36 ശതമാനവും കേരളത്തിലാണ്. 24 മണിക്കൂറിനിടെ 203 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു. രാജ്യത്താകെ 3961 കൊവിഡ് രോ​ഗികളാണ് ഉള്ളത്. കേരളത്തിൽ 35 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ ആക്ടീവ് കേസുകൾ 1435 ആണ്. കേരളത്തിലും മഹാരാഷ്ട്രയിലും 8 കൊവിഡ് മരണമുണ്ടായി. ഈ വർഷം രാജ്യത്താകെ 32 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. 

കഴിഞ്ഞ മാസം 22 ന് 257 കൊവിഡ് രോ​ഗികളാണ് രാജ്യത്താകെ ഉണ്ടായിരുന്നത്. പത്ത് ദിവസം കൊണ്ടാണ് രോ​ഗികളുടെ എണ്ണം ഉയർന്ന് നാലായിരത്തിനടുത്തെത്തിയത്. 24 മണിക്കൂറിനിടെ വിവിധ സംസ്ഥാനങ്ങളിലായി 203 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. 4 കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തു. ഒരു മരണം കേരളത്തിലാണ്. 24 മണിക്കൂറിനിടെ 35 കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ കേരളത്തിൽ ആകെ 1435 രോ​ഗികൾ ചികിത്സയിലുണ്ട്. കേരളത്തിലും മഹാരാഷ്ട്രയിലും 8 വീതം കൊവിഡ് മരണമാണ് ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്തത്. ദില്ലിയിലും തമിഴ്നാട്ടിലും 22 ഉം 25 ഉം വയസുള്ള രോ​ഗബാധിതരാണ് ഇന്നലെ മരിച്ചത്. ശനിയാഴ്ച്ച കേരളത്തിൽ ചികിത്സയിലായിരുന്ന 24 വയസുള്ള ഒരു യുവതിയും കൊവിഡ് ബാധിച്ചു മരിച്ചിരുന്നു. നിലവിൽ 8 സംസ്ഥാനങ്ങളിൽ നൂറിന് മുകളിൽ കൊവിഡ് രോ​ഗികളുണ്ട്. അതേസമയം ചില സമയങ്ങളിൽ സ്വാഭാവികമായി സംഭവിക്കുന്ന രോ​ഗവർദ്ധനയാണിതെന്നാണ് വിദ​ഗ്ധർ ആവർത്തിക്കുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ് ഇന്നും പറഞ്ഞു.

ഗുരുതര രോ​ഗങ്ങളുള്ളവർ സൂക്ഷിക്കണമെന്നും, സംസ്ഥാനങ്ങൾ മുന്നൊരുക്കങ്ങൾ നടത്തണമെന്നും നേരത്തെ ഐസിഎംആ‍റും നിർദേശിച്ചിരുന്നു. രോ​ഗവ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ കേന്ദ്ര ആരോ​ഗ്യമന്ത്രാലയം സ്ഥിതി വിലയിരുത്തിയ ശേഷമാകും തുടർ നടപടികൾ.

രാവിലെ കുളിക്കാനായി യുവാക്കളെത്തി, ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും