വെങ്ങാനൂരിലെ ആളൊഴിഞ്ഞ പറമ്പിലാണ് മനുഷ്യന്‍റെ തലയോട്ടിയടക്കമുള്ള അസ്ഥികൂടം കണ്ടെത്തിയത്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി. തിരുവനന്തപുരം വെങ്ങാനൂരിലാണ് സംഭവം. വെങ്ങാനൂരിലെ ആളൊഴിഞ്ഞ പറമ്പിലാണ് മനുഷ്യന്‍റെ തലയോട്ടിയടക്കമുള്ള അസ്ഥികൂടം കണ്ടെത്തിയത്.

വെങ്ങാനൂര്‍ പനങ്ങോട് ഏലാകരയിൽ ഇന്ന് രാവിലെ കുളിക്കാനായി എത്തിയ യുവാക്കളാണ് അസ്ഥികൂടം കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലതെത്തിയിട്ടുണ്ട്. അസ്ഥികൂടം പുരുഷന്‍റേതാണോ സ്ത്രീയുടേതാണോയെന്നതടക്കം വ്യക്തമായിട്ടില്ല. ഫോറന്‍സിക് വിദഗ്ധരടക്കമെത്തി പരിശോധന നടത്തും.