ചെല്ലാനത്തെ ജനങ്ങളെ കടലാക്രമണഭീഷണിയിൽ നിന്നും രക്ഷിക്കണമെന്ന് ഹൈക്കോടതി

Published : Jun 04, 2020, 03:55 PM IST
ചെല്ലാനത്തെ ജനങ്ങളെ കടലാക്രമണഭീഷണിയിൽ നിന്നും രക്ഷിക്കണമെന്ന് ഹൈക്കോടതി

Synopsis

കടൽഭിത്തി നിർമ്മാണ  പുരോഗതി സംബന്ധിച്ച് റിപ്പോർട്ടു നൽകാൻ കോടതി നിർദ്ദേശിച്ചിരുന്നു.

കൊച്ചി: കടലാക്രമണ ഭീഷണിയിൽ നിന്നും ചെല്ലാനത്തെ കുടുംബങ്ങളെ രക്ഷിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. കടൽക്ഷോഭം തടയാൻ സർക്കാർ നടപടി എടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി  നൽകിയ ഹർജിയിലാണ് കോടതിയുടെ നിർദ്ദേശം. 

കടൽഭിത്തി നിർമ്മാണ  പുരോഗതി സംബന്ധിച്ച് റിപ്പോർട്ടു നൽകാൻ കോടതി നിർദ്ദേശിച്ചിരുന്നു. ജിയോബാഗുകൾ സ്ഥാപിക്കുന്നതിലെ കാലതാമസത്തിന് പല കാരണങ്ങൾ  റിപ്പോർട്ടുകളിൽ സർക്കാർ ചൂണ്ടിക്കാണിച്ചിരുന്നു.  

എന്നാൽ  ഇനി റിപ്പോർട്ടുകൾ മാത്രം പോരെന്നും  പ്രശ്ന പരിഹാരിത്തിനുള്ള നടപടി ആണ് വേണ്ടതെന്നും കോടതി പറഞ്ഞു. പ്രശ്ന പരിഹാരത്തിന് മന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ യോഗത്തിൻറെ തീരുമാനങ്ങൾ കോടതിയെ അറിയിക്കാനും സർക്കാർ ആഭിഭാഷകനോട് ആവശ്യപ്പെട്ടു.

PREV
click me!

Recommended Stories

സുരേഷ് ഗോപിക്കെതിരെ മന്ത്രി ആര്‍ ബിന്ദു; 'നുണകള്‍ മാത്രം പ്രചരിപ്പിക്കാൻ മണ്ഡലത്തിലേക്ക് എത്തുന്ന എംപിയായി മാറി'
തദ്ദേശപ്പോരിൽ കലാശക്കൊട്ട്; ഏഴു ജില്ലകളിൽ പരസ്യപ്രചാരണം സമാപനത്തിലേക്ക്, റോഡ് ഷോകളുമായി മുന്നണികള്‍