പേരാമ്പ്രയിലെ അരുംകൊല; പ്രതി വേറെയും ഇരകളെ ലക്ഷ്യമിട്ടു? നിര്‍ണായക വിവരങ്ങള്‍ പൊലീസിന്

Published : Mar 20, 2024, 09:38 AM IST
പേരാമ്പ്രയിലെ അരുംകൊല; പ്രതി വേറെയും ഇരകളെ ലക്ഷ്യമിട്ടു? നിര്‍ണായക വിവരങ്ങള്‍ പൊലീസിന്

Synopsis

കൃത്യം നടത്തിയ വാളൂരിന് അടുത്തുള്ള മറ്റ് കണ്ട് സ്ഥലങ്ങളിലും പ്രതി എത്തിയെന്ന് പൊലീസിന് വിവരം ലഭിച്ചു. ഒരു സ്ത്രീയാണ് ഇതുമായി ബന്ധപ്പെട്ട വിവരം പൊലീസിന് നൽകിയത്.

കോഴിക്കോട്: പേരാമ്പ്ര അനു കൊലക്കേസിലെ പ്രതി മുജീബ് റഹ്മാൻ വേറെയും ഇരകളെ ലക്ഷ്യമിട്ടെന്ന് സംശയം. കൃത്യം നടത്തിയ വാളൂരിന് അടുത്തുള്ള മറ്റ് കണ്ട് സ്ഥലങ്ങളിലും പ്രതി എത്തിയെന്ന് പൊലീസിന് വിവരം ലഭിച്ചു. ഒരു സ്ത്രീയാണ് ഇതുമായി ബന്ധപ്പെട്ട വിവരം പൊലീസിന് നൽകിയത്.

മട്ടന്നൂരിൽ നിന്നും മോഷ്ടിച്ച ബൈക്കിൽ പ്രതി പുലർച്ചെ 3.30 തോടെയാണ് പുറപ്പെട്ടത്. രാവിലെ 9.30 യോടെയാണ് പേരാമ്പ്ര വാളൂരിൽ എത്തിയത്. ഇതിനിടെയുള്ള 6 മണിക്കൂർ സമയം പ്രതി എവിടെയൊക്കെ പോയി എന്ന് പൊലീസ് പരിശോധിക്കുകയാണ്. ഇതിനിടയിലുള്ള സ്റ്റേഷനുകളിൽ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ല. അതിനിടെ തലപ്പുഴയിലും മുജീബിനെതിരെ സമാന കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി വ്യക്തമായി. 2019 ൽ തലപ്പുഴയിൽ സ്ത്രീയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതിനാണ് പ്രതി പിടിയിലായത്. വാഹനത്തിൽ തന്ത്രപൂർവ്വം കയറ്റിക്കൊണ്ടുപോയാണ് പ്രതി സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇതിന് പിന്നാലെയായിരുന്നു 2020 തിൽ മുക്കത്ത് വായോധികക്കെതിരായ ക്രൂരത നടന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും
നടിയെ ആക്രമിച്ച കേസ്; 'തെറ്റുചെയ്യാത്ത ഞാൻ കടുത്ത മാനസിക സമ്മർദ്ദത്തിൽ' ദിലീപ് മുഖ്യമന്ത്രിക്ക് അയച്ച മെസേജ് വിവരങ്ങൾ പുറത്ത്