
ആലപ്പുഴ: മുഖ്യമന്ത്രിക്കെതിരെ ഇപ്പോൾ ഉയര്‍ന്നിരിക്കുന്നത് ആരോപണങ്ങൾ മാത്രമാണെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഈ ആരോപണങ്ങൾ ജനങ്ങളെ പറ്റിക്കാൻ വേണ്ടി മാത്രമാണ്. കോൺഗ്രസ് ഇപ്പോൾ പടുകുഴിയിലാണെന്നും കോൺഗ്രസിൻ്റെ സർവ്വനാശം അടുത്തുവെന്നും പറഞ്ഞ വെള്ളാപ്പള്ളി രമേശ് ചെന്നിത്തലയാണ് വിഡി സതീശനെക്കാൾ മികച്ച പ്രതിപക്ഷ നേതാവെന്നും പറഞ്ഞു.
വെറും പ്രസംഗം മാത്രമല്ല പ്രതിപക്ഷ പ്രവർത്തനമെന്നും അദ്ദേഹം വിമര്‍ശിച്ചു.
അതേസമയം പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ക്കെതിരെയും വലിയ വിമര്‍ശനമാണ് വെള്ളാപ്പള്ളി നടത്തിയത്. രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ പ്രതീക്ഷക്കൊത്ത് ഉയരുന്നില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. മന്ത്രിമാര്‍ക്കെല്ലാം പരിചയക്കുറവുണ്ട്. കഴിഞ്ഞ മന്ത്രിസഭയിലെ മന്ത്രിമാരിൽ കൂടുതലും പ്രഗത്ഭരായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു..
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam