ജലനിരപ്പ് ഉയർന്നു, പെരിങ്ങൽക്കുത്ത് ഡാമിൽ നിന്ന് വെള്ളം തുറന്നുവിട്ടു

Published : Jul 07, 2020, 07:08 AM IST
ജലനിരപ്പ് ഉയർന്നു, പെരിങ്ങൽക്കുത്ത് ഡാമിൽ നിന്ന് വെള്ളം തുറന്നുവിട്ടു

Synopsis

ഏഴ് സ്പിൽവേ ഗേറ്റിലൂടെയാണ് വെള്ളം പുറത്തേക്കൊഴുക്കുന്നത്. പ്രദേശവാസികളോട് പുഴയിൽ ഇറങ്ങരുതെന്ന് ജില്ലാ കളക്ടർ  മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

തൃശ്ശൂർ: ശക്തമായ മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതോടെ തൃശൂർ ജില്ലയിലെ പെരിങ്ങൽകുത്ത് ഡാമിൽ നിന്ന് വെള്ളം തുറന്നു വിടാൻ തുടങ്ങി. ഇന്ന് പുലർച്ചെ നാല് മണിക്ക് ജലനിരപ്പ് 419.4 മീറ്ററിലേക്ക് എത്തിയിരുന്നു. ഈ ഘട്ടത്തിലാണ് വെളളം ചാലക്കുടി പുഴയിലേക്ക് ഒഴുക്കി വിട്ടത്.  

ഏഴ് സ്പിൽവേ ഗേറ്റിലൂടെയാണ് വെള്ളം പുറത്തേക്കൊഴുക്കുന്നത്. പ്രദേശവാസികളോട് പുഴയിൽ ഇറങ്ങരുതെന്ന് ജില്ലാ കളക്ടർ  മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 419.24 മീറ്ററാണ് ഡാമിൻ്റെ സംഭരണ ശേഷി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മലപ്പുറത്ത് കലാപമുണ്ടാക്കാനായി പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന കേസിൽ കെ പി ശശികലക്ക് ആശ്വാസം, നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു
നിവിൻ പോളിക്കും എബ്രിഡ് ഷൈനിനും എതിരായ വഞ്ചന കേസ്: തുടർനടപടികളിലെ സ്റ്റേ നീട്ടി ഹൈക്കോടതി