'ആഡംബരബസുകൾക്ക് പെർമിറ്റ് ഒഴിവാക്കരുത്' ; കേന്ദ്രനീക്കം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍

Web Desk   | Asianet News
Published : Jan 17, 2020, 06:50 PM ISTUpdated : Jan 17, 2020, 06:55 PM IST
'ആഡംബരബസുകൾക്ക് പെർമിറ്റ് ഒഴിവാക്കരുത്' ; കേന്ദ്രനീക്കം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍

Synopsis

22 സീറ്റുകളിൽ കൂടുതലുള്ള ആഡംബര ടൂറിസറ്റ് ബസുകളെ പെർമിറ്റില്ലാതെ ഓടാൻ അനുവദിക്കുന്നതിന് മോട്ടർവാഹനനിയമത്തിൽ ഭേദഗതി വരുത്താനാണ് കേന്ദ്രസർക്കാരിന്‍റെ നീക്കം. 

തിരുവനന്തപുരം: ആഡംബരബസുകൾക്ക് പെർമിറ്റ് ഒഴിവാക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ  നിലപാട്  ശക്തമാക്കി സംസ്ഥാനസർക്കാർ. അടുത്ത ബുധനാഴ്ച തൊളിലാളിസംഘടനകളുടെ യോഗം വിളിക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. 

22 സീറ്റുകളിൽ കൂടുതലുള്ള ആഡംബര ടൂറിസറ്റ് ബസുകളെ പെർമിറ്റില്ലാതെ ഓടാൻ അനുവദിക്കുന്നതിന് മോട്ടർവാഹനനിയമത്തിൽ ഭേദഗതി വരുത്താനാണ് കേന്ദ്രസർക്കാരിന്‍റെ നിക്കം. ഇക്കാര്യത്തിൽ സംസ്ഥാനത്തിന്റെ അഭിപ്രായം അറിയിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. റൂട്ടും നിരക്കും നിശ്ചയിച്ച് യാത്രക്കാരെ കൊണ്ടുപോകുന്നതിനുള്ള സ്റ്റേജ് ക്യാരേജ് പെർമിറ്റ് ഇതോടെ ഇല്ലാതാകും. ഇത് പൊതു ഗതാഗതസംവിധാനത്തെ ഇല്ലാതാക്കുമെന്നാണ് സംസ്ഥാനസർക്കാരിന്റെ നിലപാട്. അതിനാൽ നിയമവശമുൾപ്പടെ പരിശോധിച്ച ശേഷമായിരിക്കും സംസ്ഥാനസർക്കാർ കേന്ദ്രത്തിന് മറുപടി നൽകുകയെന്ന് ഗതാഗതമന്ത്രി വ്യക്തമാക്കി

യാത്രാനിരക്കിന്റെ പേരിൽ കൊള്ളയാകും നടക്കുകയെന്നാണ് സർക്കാരിന്റെ മറ്റൊരാശങ്ക. കെ എസ് ആർ ടി സിയെയും ചെറുകിട സ്വകാര്യബസ് സർവീസുകളെയും ഇത് പ്രതിസന്ധിയിലാക്കുമെന്നും സർക്കാരിന് ആശങ്കയുണ്ട്. വിഷയം സംബന്ധിച്ച്  ട്രാന്‍ൻസ്പോർട്ട് കമ്മീഷണർ ഉൾപ്പടെയുള്ളവരുമായി ഗതാഗതമന്ത്രി ചർച്ച നടത്തി. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദിലീപിനെ എന്തുകൊണ്ട് വെറുതെവിട്ടു, 300 പേജുകളില്‍ വിശദീകരിച്ച് കോടതി; 'അറസ്റ്റ് ചെയ്തതിൽ തെറ്റില്ല', പക്ഷേ ഗൂഡാലോചന തെളിയിക്കാൻ കഴിഞ്ഞില്ല
ആരോഗ്യരംഗത്തെ അടുത്ത വിപ്ലവത്തിനുള്ള ആശയം നിങ്ങളുടെ മനസിലുണ്ടോ? കൈപിടിച്ചുയർത്താൻ കൈ നീട്ടി എച്ച്എൽഎൽ