എകെജി സെന്‍ററിന് കല്ലെറിയുമെന്ന് പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍; കേസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം

Published : Jul 02, 2022, 11:21 PM ISTUpdated : Jul 02, 2022, 11:44 PM IST
 എകെജി സെന്‍ററിന് കല്ലെറിയുമെന്ന് പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍; കേസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം

Synopsis

എകെജി സെന്‍റർ  ആക്രമണ കേസിൽ സംശയത്തിന്‍റെ അടിസ്ഥാനത്തിൽ കസ്റ്റഡിലെടുത്ത അന്തിയൂർ കോണം സ്വദേശി റിച്ചു സച്ചുവിനെയാണ് അറസ്റ്റ് ചെയ്തത്.  

തിരുവനന്തപുരം: എകെജി സെന്‍ററിന് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവ് അറസ്റ്റില്‍. എകെജി സെന്‍റർ  ആക്രമണ കേസിൽ സംശയത്തിന്‍റെ അടിസ്ഥാനത്തിൽ കസ്റ്റഡിലെടുത്ത അന്തിയൂർ കോണം സ്വദേശി റിച്ചു സച്ചുവിനെയാണ് അറസ്റ്റ് ചെയ്തത്.  ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്താണ് അറസ്റ്റ്.  കന്‍റോമെൻറ് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അതേസമയം, എകെജി സെന്‍റർ ആക്രമണ കേസിൽ ഇനിയും പ്രതിയെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. സ്ഫോടക വസ്തു എറിഞ്ഞ പ്രതിയ്ക്ക് മറ്റൊരാളുടെ സഹായം ലഭിച്ചുവെന്നാണ് സൂചനയെങ്കിലും പ്രതിയെയും സഹായിയെയും കുറിച്ച് വ്യക്തമായ സൂചനകളില്ല. അതിനിടെയാണ് എകെജി സെന്‍ററിലേക്ക് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടയാളുടെ അറസ്റ്റ് രേഖപ്പെടുത്തിത്. 

Also Read: 'കൃപേഷിനെ അരിഞ്ഞ പൊന്നരിവാള്‍ അറബിക്കടലില്‍ എറിഞ്ഞിട്ടില്ല', ഡിവൈഎഫ്ഐയുടെ കൊലവിളി മുദ്രാവാക്യത്തിനെതിരെ കേസ്

എകെജി സെന്‍റർ ആക്രമണം: മൂന്നാം ദിനവും ഇരുട്ടില്‍ തപ്പി പൊലീസ്

എകെജി സെന്‍റർ ആക്രമിച്ച് ഒരു ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാകാതെ ഇരുട്ടിൽ തപ്പുകയാണ് പൊലീസ്. പ്രതി സഞ്ചരിച്ച വഴിയെ സിസിടിവി തേടി പോയെങ്കിലും വ്യക്തത വന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ഒരു ഫേസ്ബുക്ക് പോസ്റ്റിന്‍റെ അടിസ്ഥാനത്തിൽ ഒരാളെ ചോദ്യം ചെയ്തുവരുന്നുവെങ്കിലും വ്യക്തമായ ഒരു തെളിവും ഇയാള്‍ക്കെതിരെ ലഭിച്ചിട്ടില്ല.

സംഭവം നടന്നത് മുതൽ നഗരം മുഴുവൻ അരിച്ചുപെറുക്കിയിട്ടും പ്രതിയെ കിട്ടാത്തത് പൊലീസിന് വലിയ നാണക്കേടായി. ഒരു ചുമന്ന സ്കൂട്ടറിൽ സ‍ഞ്ചരിച്ചയാളാണ് പ്രതിയെന്നാണ് പൊലീസ് പറയുന്നത്. ഈ സ്കൂട്ടറിൽ സ‍ഞ്ചരിച്ചയാളെ കുറിച്ചുള്ള അന്വേഷണം നടത്തിയപ്പോഴാണ് ഇയാള്‍ക്ക് മറ്റൊരാളുടെ സഹായം ലഭിച്ചെന്ന നിഗമനത്തിലേക്ക് എത്തുന്നത്. എകെജി സെന്‍ററിലെ സിസിടിവിയിൽ സ്ഫോടക വസ്തു എറിഞ്ഞയാള്‍ എത്തിയ സ്കൂട്ടിറിന്‍റെ മുന്നിൽ ഒരു കവർ തൂക്കിയിട്ടുണ്ട്. ഇത് സ്ഫോകവസ്തു കൊണ്ടുവന്ന കവറാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതേ വാഹനം രണ്ട് പ്രാവശ്യം എകെജി സെന്‍ററിന്‍റെ മുന്നിലേക്ക് പോയിട്ടുണ്ടെന്ന് ജനറൽ ആശുപത്രിയിലെ ഒരു സ്ഥാപനത്തിന്‍റെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും പൊലീസ് മനസിലാക്കി. അപ്പോള്‍ ഈ സ്കൂട്ടിറിൽ കവറില്ല. പൊലീസുകാർ എകെജി സെന്‍ററിന് മുന്നിലുള്ളത് മനസിലാക്കിയ അക്രമി കുന്നുകുഴി വഴി വന്ന് സ്ഫോടക വസ്തു എറിഞ്ഞതാകാമെന്നാണ് നിഗമനം. 

ഇതിനിടെ ആരോ സ്ഫോടക വസ്തു നിറ‍ഞ്ഞ കവർ അക്രമിക്ക് കൈമറിയിട്ടുണ്ടെന്നാണ് പൊലീസിന്‍റെ അനുമാനം. എന്നാല്‍, ഇത്തരം നിഗമനങ്ങളല്ലാതെ ആരാണ് സംഭവത്തിന് പിന്നിലെന്നതിനെ കുറിച്ച് ഒരു തുമ്പും പൊലീസിന് ലഭിച്ചിട്ടില്ല. ഇതിനിടെ ആറ് ദിവസം മുമ്പ് എകെജി സെന്‍ററിന് കല്ലെറിയുന്ന ഫേസ്ബുക്ക് പോസ്റ്റിട്ട അന്തിയൂർക്കോണം സ്വദേശിയെ ഇന്നലെ രാത്രി കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്ത് വരുകയാണ്. നിരന്തരമായി സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ഫേസ്ബുക്കിൽ പോസ്റ്റിടുന്ന ഇയാള്‍ക്ക് സിസിടിവിൽ കാണുന്നത് പോയുള്ള സ്കൂട്ടറുള്ളതും സംശയം വ‍ർദ്ധിപ്പിച്ചു. എന്നാൽ സംഭവ ദിവസം രാത്രി ഇയാള്‍ എകെജി സെൻററിലേക്ക് വന്നതിന് വ്യക്തമായ തെളിവുകൾ ഇതേവരെ ലഭിച്ചിട്ടില്ല. വലിയ രാഷ്ട്രീയ വിവാദമുണ്ടാക്കിയ കേസിൽ പ്രതിയെ പിടിക്കാൻ വൈകുന്നത് സർക്കാറിനെയും പൊലീസിനെയും കടുത്ത വെട്ടിലാക്കുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഇന്നലെയും ഇന്നും നാളെയും അതൊന്നും പാർട്ടി നിലപാടല്ല', സജി ചെറിയാന്‍റെ ഖേദ പ്രകടനം പാർട്ടി നിർദ്ദേശപ്രകാരമെന്ന് സ്ഥിരീകരിച്ച് സംസ്ഥാന സെക്രട്ടറി
പിണറായി വിജയനെ എൻഡിഎയിലേക്ക് സ്വാ​ഗതം ചെയ്ത് കേന്ദ്രമന്ത്രി; അത്താവാലെയ്ക്ക് മറുപടിയുമായി എം വി ​ഗോവിന്ദൻ; 'കേരളം എന്താണെന്ന് അത്താവലെയ്ക്ക് അറിയില്ല'