
പൂച്ചാക്കൽ: പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പൊലീസ് പിടിയിൽ. തേവർവട്ടം ആഞ്ഞിലിക്കാട്ട് സുജിത്തിനെ(41)യാണ് പൂച്ചാക്കൽ സി ഐ സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഇരുപതിനാണ് സംഭവം.
കുട്ടിയും സഹോദരനും വീട്ടിൽ തനിച്ചായിരിക്കുമ്പോഴാണ് വീട്ടിലെത്തിയ പ്രതി പീഡന ശ്രമം നടത്തിയത്. ഈ വീട്ടിൽ ജോലിയ്ക്ക് വന്ന് പ്രതിയ്ക്ക് പരിചയമുള്ളതായും പൊലീസ് പറഞ്ഞു. പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ് ഐ സെന്നി, സി പി ഒമാരായ ലിജോ, വിനോയി എന്നിവർ പൊലീസ് സംഘത്തിലുണ്ടായിരുന്നു.
READ MORE: വൃദ്ധയുടെ മരണം കൊലപാതകം; ഡെപ്പോസിറ്റ് തുക തട്ടിയെടുക്കാനും ശ്രമം, മകളും ചെറുമകളും അറസ്റ്റിൽ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam