പേഴ്സണൽ സ്റ്റാഫ് നിയമനം: നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് വി.ഡി. സതീശൻ

Published : Sep 11, 2026, 07:23 PM IST
Personal staff appointments VD Satheesan stands firm on his stance

Synopsis

മുൻ സർക്കാരിന്റെ കാലത്തെ പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. എൽഡിഎഫ് സർക്കാർ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 787 പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിച്ചുവെന്നും വി.ഡി. സതീശൻ

തിരുവനന്തപുരം: മുൻ സർക്കാരിന്റെ കാലത്തെ പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. എൽഡിഎഫ് സർക്കാർ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 787 പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

2021–26 കാലയളവിൽ മുൻ മുഖ്യമന്ത്രിയും മന്ത്രിമാരും നിയമിച്ച പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ പേരും മറ്റ് വിശദാംശങ്ങളും പുറത്തുവിടാൻ തയ്യാറാണെന്നും വി.ഡി. സതീശൻ പറഞ്ഞു. പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ കൂടാതെ മുഖ്യമന്ത്രിയുടെ സാമൂഹിക മാധ്യമ പരിപാലനത്തിനായി 12 പേരെ കൂടി മുൻ സർക്കാർ നിയമിച്ചിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.ഇതിനായി ഒരു വർഷം 84 ലക്ഷം രൂപയിലധികം സാമൂഹിക മാധ്യമ പരിപാലനത്തിന് മാത്രമായി ചെലവഴിച്ചുവെന്നും വി.ഡി. സതീശൻ പറഞ്ഞു.

അതേസമയം, അനുവദിക്കപ്പെട്ട പരിധിക്ക് മുകളിൽ പേഴ്സണൽ സ്റ്റാഫുകളെ യുഡിഎഫ് സർക്കാർ നിയമിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ജീവനക്കാരെത്തിയപ്പോൾ ടാപ്പില്ല, സ്കൂളിൽ മോഷണം; കളവ് പോയത് 15 ടാപ്പുകൾ
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണ സമയം നീട്ടി, 12.45 വരെയാക്കി; ഇന്നും പവർകട്ട് തുടരും; കാരണം വിശദീകരിച്ച് കെഎസ്ഇബി