ജീവനക്കാരെത്തിയപ്പോൾ ടാപ്പില്ല, സ്കൂളിൽ മോഷണം; കളവ് പോയത് 15 ടാപ്പുകൾ

Published : Sep 11, 2026, 07:09 PM IST
alappuzha school theft 15 brass taps stolen from government girls higher secondary school

Synopsis

നഗരത്തിലെ ഗവ. ഗേൾസ് എച്ച്എസ്എസിന്‍റെ വളപ്പിൽനിന്ന് 15 പൈപ്പ് ടാപ്പുകൾ മോഷണം പോയി

ആലപ്പുഴ: നഗരത്തിലെ ഗവ. ഗേൾസ് എച്ച്എസ്എസിന്‍റെ വളപ്പിൽനിന്ന് 15 പൈപ്പ് ടാപ്പുകൾ മോഷണം പോയി. വിദ്യാർഥികൾ കൈകഴുകുന്ന ഭാഗത്തെ ഒമ്പത് ടാപ്പുകൾ, ശുചിമുറിയിലെ രണ്ടെണ്ണം, കുടിവെള്ളപൈപ്പിൽ സ്ഥാപിക്കാനായി എത്തിച്ച നാലെണ്ണം എന്നിവയാണ് നഷ്ടപ്പെട്ടത്. ഇന്ന് പുലർച്ചയാണ് മോഷണം നടന്നതെന്ന് കരുതുന്നു. നഷ്ടപ്പെട്ട ടാപ്പുകളെല്ലാം പിച്ചള നിർമിതമാണ്. സ്കൂളിന് വടക്കുവശത്തെ എ ഇ ഓഫിസിന്‍റെ ഗേറ്റ് വഴിയും പിൻവശത്തെ മതിൽ പൊളിഞ്ഞ ഭാഗം വഴിയും മോഷ്ടാക്കൾ അകത്ത് കടന്നതെന്നാണ് സംശയം. ഇന്ന് രാവിലെ ക്ലാസ് മുറികൾ തുറക്കാനെത്തിയ ജീവനക്കാരാണ് ടാപ്പുകൾ നഷ്ടപ്പെട്ട വിവരം ആദ്യമറിഞ്ഞത്. വാട്ടർടാങ്കിലെ വെള്ളം പൂർണമായി ഒഴുകിപോയിരുന്നു. ആലപ്പുഴ സൗത്ത് പൊലീസിൽ പരാതി നൽകിയെന്ന് പിടിഎ പ്രസിഡന്‍റ് അഫ്സൽ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണ സമയം നീട്ടി, 12.45 വരെയാക്കി; ഇന്നും പവർകട്ട് തുടരും; കാരണം വിശദീകരിച്ച് കെഎസ്ഇബി
സൈബർ ഭീകരതയ്ക്കും വ്യക്തിഹത്യകൾക്കുമെതിരെ ശക്തമായ ജാഗ്രത വേണം: കെ.സി.ബി.സി ജാഗ്രത കമ്മീഷൻ