പെരുമ്പടവം ശ്രീധരന് ഇന്ന് ശതാഭിഷേകം, സിനിമയില്‍ ചതിയുണ്ട്, സാഹിത്യത്തിലില്ലെന്നും എഴുത്തുകാരൻ

Published : Feb 12, 2022, 12:34 PM IST
പെരുമ്പടവം ശ്രീധരന് ഇന്ന് ശതാഭിഷേകം, സിനിമയില്‍ ചതിയുണ്ട്, സാഹിത്യത്തിലില്ലെന്നും എഴുത്തുകാരൻ

Synopsis

അഭയം എന്ന നോവല്‍ രാമു കാര്യാട്ട് സിനിമയാക്കി. 12 ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കി. പക്ഷെ പിന്നീട് സനിമ വേണ്ടെന്ന് വച്ച് നോവലെഴുത്തfല്‍ മാത്രം ശ്രദ്ധിച്ചു.

തിരുവനന്തപുരം: മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ പെരുമ്പടവം ശ്രീധരന് (Perumbadavam Sreedharan)  ഇന്ന് ശതാഭിഷേകം. കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി മുടങ്ങിക്കിടക്കുന്ന പുതിയ നോവല്‍, മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സിനിമയില്‍ ചതിയുണ്ടെങ്കിലും, സാഹിത്യത്തില്‍ അതില്ലെന്നാണ് തന്‍റെ അനുഭവമെന്നും പെരുമ്പടവം വ്യക്തമാക്കി

1938 ഫെബ്രുവരി 12 ന് മുവാറ്റുപുഴ, പെരുമ്പടവത്ത് ജനിച്ച ശ്രീധരന്‍ ആയിരം പൂര്‍ണചന്ദ്രന്‍മാരുടെ പ്രഭയില്‍ വിളങ്ങുന്നു. കഷ്ടപ്പാടിന്‍റെ ബാല്യത്തില്‍ കൂട്ടുകൂടി കളിച്ചു തിമിര്‍ക്കാന്‍ അവസരമില്ലായിരുന്നു. നാല് വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. അമ്മ കഷ്ടപ്പെട്ടാണ് വളര്‍ത്തിയത് വായനയായിരുന്നു കൂട്ട്. ബിരുദം പൂര്‍ത്തിയാക്കിയില്ല. കവിതയെഴുത്തിലൂടെ തുടങ്ങി. പിന്നീട് കഥയിലേക്കും നോവലിലേക്കും തിരിഞ്ഞു.

എഴുത്തല്ലാതെ മറ്റൊരു ജോലിയും ജീവിതത്തില്‍ ചെയ്തിട്ടില്ലെന്ന് പറയുന്നു അദ്ദേഹം. ആദ്യ നോവല്‍ സര്‍പ്പക്കാവ്. അഭയം എന്ന നോവല്‍ മലയാള സാഹിത്യത്തില്‍ പെരുമ്പടവത്തിന്‍റെ സ്ഥാനം ഉറപ്പിച്ചു. ഒരു സങ്കിര്‍ത്തനം പോലെ എന്ന നോവലോടെ പെരുമ്പടവത്തിന്‍റെ സാഹിത്യ ജീവിതം പുതിയ തലത്തിലേക്ക് നീങ്ങി. 122 പതിപ്പുകള്‍ കടന്ന് നാലു ലക്ഷത്തിലേറെ കോപ്പികള്‍. സങ്കീര്‍ത്തനം പോലെ ഇറങ്ങി ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം തന്‍റെ കഥാപാത്രങ്ങളുടെ നാടായ റഷ്യയും എഴുത്തുകാരന്‍ സന്ദര്‍ശിച്ചു.

അഭയം എന്ന നോവല്‍ രാമു കാര്യാട്ട് സിനിമയാക്കി. 12 ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കി. പക്ഷെ പിന്നീട് സനിമ വേണ്ടെന്ന് വച്ച് നോവലെഴുത്തfല്‍ മാത്രം ശ്രദ്ധിച്ചു. സങ്കീര്‍ത്തനം പോലെ സിനിമയാക്കാന്‍ പലരും വനെനങ്കിലും, തിരുത്തലുകള്‍ക്കും വിട്ടുവീഴ്ചകള്‍ക്കും വഴങ്ങിയില്ല

ഭാര്യ ലൈലയുടെ മരണത്തോടെ ജീവിതത്തിലെ വിളക്ക് അണഞ്ഞുവെന്ന് പെരുമ്പടവം പറയുന്നു. അതുകൊണ്ടുതന്നെ മരണാനനന്തര ചടങ്ങില്‍ ഒരു വിളക്ക് പോലും കത്തിച്ചില്ല. അവനി വാഴ്വ് കനവെന്ന നോവല്‍ പത്തുവര്‍ഷത്തോളം നീണ്ടു. മിനുക്കു പണികള്‍ പൂര്‍ത്തിയാക്കി മൂന്നുമാസത്തിനുള്ളി‍ല്‍ പുറത്തിറക്കും. ആയിരം പൂര്‍ണചന്ദ്രന്‍മാരെ കണ്ട എഴുത്തുകാരനോട് ആത്മകഥ എഴുതുന്നില്ലേയെന്ന് ചോദിച്ചപ്പോള്‍ ആരും എഴുതാൻ പറഞ്ഞില്ല, ആത്മകഥ എഴുതട്ടേ എന്ന് ആരോടെങ്കിലും ചോദിക്കാനുള്ള കഴിവ് തനിക്കില്ലെന്നും മറുപടി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചെങ്കോട്ട ഇടിച്ചു, തലസ്ഥാനത്ത് താമര തരംഗം; നൂറില്‍ 50 സീറ്റുമായി എന്‍ഡിഎയ്ക്ക് ആധികാരിക വിജയം, ആരാവും തിരുവനന്തപുരം മേയര്‍?
യുഡിഎഫിൽ വിശ്വാസമർപ്പിച്ചതിന് കേരളത്തിലെ ജനങ്ങൾക്ക് സല്യൂട്ടെന്ന് രാഹുൽ ഗാന്ധി; 'നിയമസഭാ തിരഞ്ഞെടുപ്പ് തൂത്തുവാരും'