
തൃശ്ശൂർ: ശാരീരികാസ്വസ്ഥതകള്‍ മറന്ന് വടക്കുംനാഥ സന്നിധിയില്‍ ഇലഞ്ഞിത്തറമേളത്തില്‍ കൊട്ടിക്കയറി പെരുവനം കുട്ടന്‍ മാരാര്‍. രാവിലെ പാറമേക്കാവ് വിഭാഗത്തിന്‍റെ ചെമ്പട മേളത്തിനിടെയുണ്ടായ തളര്‍ച്ചയെ തൃണവല്‍കരിക്കുന്നതായിരുന്നു കുട്ടന്‍ മാരാരുടെ മേളം.
ഇലഞ്ഞിത്തറയില്‍ മേളം തുടങ്ങിയതോടെ പൂരലഹരിയിൽ തൃശൂർ നഗരം മുങ്ങി. രാവിലെ പാറമേക്കാവ് വിഭാഗത്തിന്‍റെ ചെമ്പട മേളത്തിനിടെ പെരുവനം കുട്ടൻ മാരാർ തലകറങ്ങി വീണിരുന്നു. കുട്ടൻ മാരാരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു . കടുത്ത ചൂടിനെ തുടര്‍ന്നുണ്ടായ അസ്വാസ്ഥ്യമാണ് പെരുവനം കുട്ടന്‍മാരാരെ ബാധിച്ചത്.
ആചാരമനുസരിച്ച് 8 ഘടകകക്ഷേത്രങ്ങളിലെയും പൂരങ്ങൾ വടക്കുംനാഥ ക്ഷേത്രത്തിലെത്തിയിരുന്നു. തിരുവമ്പാടിയുടെ മഠത്തിൽ വരവ് ചടങ്ങിന്റെ ഭാഗമായുള്ള പഞ്ചവാദ്യവും പാറമേക്കാവ് ഭഗവതിയുടെ എഴുന്നള്ളത്തിന്റെ ഭാഗമായി ചെമ്പടമേളവും പൂരപ്രേമികളെ ആവേശത്തിലാഴ്ത്തി. രാവിലെ കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്തോടെ ആണ് ചടങ്ങുകൾക്ക് തുടക്കമായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam