'ഇവന്‍റെ കാര്യം ഞാനേറ്റു! നീ അവരോട് ചെന്ന് കാര്യം പറ'; പൂച്ചകളുടെ കരുതലില്‍ മൂര്‍ഖന്‍റെ കടിയില്‍ നിന്നും രക്ഷപ്പെട്ട് കുടുംബം

Published : May 24, 2026, 11:52 AM IST
pet cats save family from cobra attack in vadakara

Synopsis

സംസ്ഥാനത്ത് പാമ്പ് കടിയേറ്റുള്ള അപകടം സ്ഥിരം വാര്‍ത്തയാകുന്നതിനിടെ പാമ്പ് കടിയില്‍ നിന്നും ഒരു കുടുംബത്തെ രക്ഷിച്ച് വളര്‍ത്തുപൂച്ചകള്‍

കോഴിക്കോട്: സംസ്ഥാനത്ത് പാമ്പ് കടിയേറ്റുള്ള അപകടം സ്ഥിരം വാര്‍ത്തയാകുന്നതിനിടെ പാമ്പ് കടിയില്‍ നിന്നും ഒരു കുടുംബത്തെ രക്ഷിച്ച് വളര്‍ത്തുപൂച്ചകള്‍. വടകര മന്തരത്തൂര്‍ സ്വദേശിനിയായ കുഴിച്ചാലില്‍ സുനിതയുടെ വീട്ടില്‍ വളര്‍ത്തുന്ന പൂച്ചകാളാണ് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കുമിടയില്‍ താരങ്ങളായി മാറിയത്. വീടിനുള്ളില്‍ കയറിയ മൂര്‍ഖന്‍റെ കടിയേല്‍ക്കാതെ ഇവര്‍ വീട്ടുകാരെ രക്ഷപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഏവരെയും അതിശയിപ്പിച്ച സംഭവങ്ങള്‍ നടന്നത്. സുനിത വസ്ത്രങ്ങള്‍ അലക്കുന്നതിനായി വീടിന് പുറത്തിറങ്ങിയിരുന്നു. വീട്ടില്‍ ആളനക്കമില്ലാത്ത സമയത്ത് മൂര്‍ഖന്‍ പാമ്പ് അടുക്കള ഭാഗത്തേക്ക് കയറുകയും ഗാസ് സിലിണ്ടറിന് സമീപം നിലയുറപ്പിക്കുകയും ചെയ്തു.

ഇത് ശ്രദ്ധയില്‍പ്പെട്ട പൂച്ചകള്‍ പാമ്പിനെ വിടാതെ പിന്‍തുടര്‍ന്നു. പിന്നീട് ഒരു പൂച്ച പാമ്പിന് സമീപത്ത് തന്നെ നിരീക്ഷിച്ച് നില്‍ക്കുകയും അടുത്ത പൂച്ച സുനിതയുടെ സമീപത്തെത്തി അസ്വാഭാവികമായി പെരുമാറുകയും ചെയ്തു. തുടര്‍ന്ന് സംശയം തോന്നിയ വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് അടുക്കളയില്‍ വലിയ മൂര്‍ഖന്‍ പാമ്പിനെ കണ്ടത്. ഉടന്‍ തന്നെ അടുത്തുള്ളവരെയും വാര്‍ഡ് മെംബറെയും വിവരം അറിയിച്ചു. പിന്നീട് സ്‌നേക്ക് റസ്‌ക്യൂവര്‍ മുതുവന സ്വദേശി അമീര്‍ സ്ഥലത്തെത്തി പാമ്പിനെ പിടിക്കുകയും ചെയ്തു. വളര്‍ത്തുപൂച്ചകളുടെ ജാഗ്രതയില്‍ വലിയ അപകടത്തില്‍ നിന്നും രക്ഷപ്പെട്ട ആശ്വാസത്തിലാണ് സുനിതയും കുടുംബവും ഇപ്പോള്‍.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിവാദങ്ങള്‍ക്ക് പുല്ലുവില, മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തൻ ഖേൽക്കർ ചുമതലയേറ്റു; അവധി ദിനത്തില്‍ സെക്രട്ടറിയേറ്റിലെത്തി
മെഡിക്കൽ കോളേജുകളിലേക്ക് മന്ത്രി കെ മുരളീധരൻ; രോഗികളുടെ അഭിപ്രായം കേൾക്കും, ഡോക്ടർമാരുടെ എണ്ണം കൂട്ടും