കരിപ്പൂർ വിമാനത്താവളം അടച്ചിണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

Published : Aug 15, 2020, 01:59 PM ISTUpdated : Aug 15, 2020, 02:16 PM IST
കരിപ്പൂർ വിമാനത്താവളം അടച്ചിണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

Synopsis

ദുരന്തത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നാണ് മറ്റൊരാവശ്യം. ഹർജി അടുത്തയാഴ്ച സിംഗിൾ ബെഞ്ച് പരിഗണിക്കും. 

കൊച്ചി: സാങ്കേതികപ്പിഴവുകൾ പരിഹരിക്കുംവരെ കരിപ്പൂർ വിമാനത്താവളം അടച്ചിടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ സ്വകാര്യ ഹർജി. 

ദിവസങ്ങൾക്കു മുൻപുണ്ടായ വിമാന അപകടത്തിന്‍റെ പശ്ചാത്തലത്തിൽ സമർപ്പിച്ച ഹ‍ർജിയിൽ റൺവേയടക്കം ശാസ്ത്രീയമായി നിർമിച്ചതാണോയെന്ന് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.  ദുരന്തത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നാണ് മറ്റൊരാവശ്യം. ഹർജി അടുത്തയാഴ്ച സിംഗിൾ ബെഞ്ച് പരിഗണിക്കും. 

എയർ ഇന്ത്യ എക്സ്പ്രസിൻ്റെ കോഴിക്കോട് - ദുബായ് ബോയിംഗ് വിമാനമാണ് കരിപ്പൂർ വിമാനത്താവളത്തിൽ വച്ച് ലാൻഡിംഗിനിടെ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ രണ്ട് പൈലറ്റുമാരടക്കം 18 പേർ മരണപ്പെട്ടിരുന്നു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; റാം നാരായൺ ബഗേലിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ
കൊച്ചി മേയര്‍ ആര്? തീരുമാനം നീളുന്നു, കോർ കമ്മിറ്റിയിൽ സമവായം ഉണ്ടായില്ലെങ്കിൽ തീരുമാനം കെപിസിസിക്ക്